ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിവായി ഫോണിൽ സംസാരിച്ച് ബസോടിക്കും; തെളിവോടെ പൊക്കി മോട്ടർ വാഹന വകുപ്പ്...

പതിവായി ഫോണിൽ സംസാരിച്ച് ബസോടിക്കും; തെളിവോടെ പൊക്കി മോട്ടർ വാഹന വകുപ്പ്...

Google Oneindia Malayalam News

ഇടുക്കി: പതിവായി ഫോണിൽ സംസാരിച്ച് ബസ്സ് ഓടിക്കുന്ന ഒരാൾ ഉണ്ട് ഇടുക്കിയിൽ. കോടിക്കുളം വെളിയത്ത് അച്ചൂസ് എന്ന ബസിന്റെ ഡ്രൈവർ ആണ് സലാം എന്ന ഈ മനുഷ്യൻ. ഈരാറ്റുപേട്ട - തൊടുപുഴ - വണ്ണപ്പുറം റൂട്ടിലാണ് ഇയാൾ ബസ്സ് ഓടുന്നത്.

എന്നാൽ, മൊബൈൽ ഫോണിൽ കൂടി സംസാരിച്ച് അശ്രദ്ധമായി ബസ് ഓടിച്ച ഈ ഡ്രൈവറെ മോട്ടർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പൂട്ടി. എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ തെളിവ് സഹിതം ആണ് ഇയാളെ പിടി കൂടിയത്. ഇയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ആർ ടി ഒ നിർദേശം നൽകുകയും ചെയ്തു.

mobile

ഇയാൾ മിക്കവാറും മങ്ങാട്ട് കവല മുതൽ വണ്ണ പ്പുറം വരെ പതിവായി മൊബൈലിൽ സംസാരിച്ച് ആണ് ബസോടിക്കുന്നതെന്ന് കാട്ടി എൻഫോഴ്സ്മെന്റ് ആർ ടി ഒ യ്ക്ക് പരാതി നൽകി. ആർ ടി ഒ യുടെ പി .എ .നസീറിനാണ് പരാതി ലഭിച്ചത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ആർ ടി ഒ യുടെ നിർദേശ പ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ബസ് നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ, ഇന്നലെ വൈകിട്ട് നാലരയോടെ ഒരു അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മഫ്ടിയിൽ ബസിൽ കയറി.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

തുടർന്ന് ബസ്സ് ഡ്രൈവറായ സലീം മൊബൈലിൽ സംസാരിച്ച് ബസോടിക്കുന്ന ദൃശ്യം തന്റെ ഫോണിൽ പകർത്തി. ഉടൻ തന്നെ ഡ്രൈവറെ കയ്യോടെ പിടി കൂടുകയായിരുന്നു. അതേസമയം, പതിവായി ഇയാൾ മൊബൈലിൽ സംസാരിച്ച് ബസ്സ് ഓടിക്കുന്നത് എന്ന് ബസ്സിലെ മറ്റ് യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്. എം വി ഐ അബ്ദുൽ ജലീൽ, എ എം വി ഐ മാരായ നിസാർ ഹനീഫ, പി. ആർ. രാം ദേവ് എന്നിവർ നടത്തിയ പരിശോധനയിൽ ആണ് കുറ്റക്കാരനെ കണ്ടെത്താൻ സാധിച്ചത്.

Idukki
English summary
RTO arrested idukki bus driver for using mobile phone during driving time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X