ചിത്രവും ദ്യശ്യവും കോടിയേരിയ്ക്ക് കൊടുത്തു; കണ്ടെത്തലുകളെല്ലാം തെറ്റ്; സിപിഎമ്മിനെതിരെ രാജേന്ദ്രൻ
ഇടുക്കി: സിപിഎമ്മിന് എതിരെ എസ് രാജേന്ദ്രൻ രംഗത്ത്. പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടിക്ക് എതിരെയാണ് രാജേന്ദ്രൻ അപ്പിൽ നൽകിയിരിക്കുന്നത്.
തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് അപ്പീലിൽ ഇദ്ദേഹം പറയുന്നു.
സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ സമർപ്പിച്ചത്. തെളിവുകൾ സഹിതമാണ് ഇദ്ദേഹം കോടിയേരിയ്ക്ക് മുന്നിൽ എത്തിയത്. വാദങ്ങൾ തെളിയിക്കുന്ന ചിത്രങ്ങളും ദ്യശ്യങ്ങളും രാജേന്ദ്രൻ കൈമാറി.
എന്നാൽ, പാർട്ടി നടപടിക്ക് എതിരെ അപ്പീലിന് പോകില്ലെന്ന എസ്. രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ഇപ്പോൾ അപ്പീലുമായി എത്തിയിരിക്കുന്നത്.

ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.രാജേന്ദ്രനെ സി പി എം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് പാർട്ടിയിൽ രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ. രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം.

പിന്നാലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ഇയാൾക്ക് മേലെ ഉയർന്നു. പിന്നാലെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നും കണ്ടെത്തി.

ഇദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ട മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് പാർട്ടി വിശദീകരണം തേടിയിരുന്നു. രാജേന്ദ്രനെ പുറത്താക്കും എന്ന് സി പി എം മറയൂർ ഏരിയ സമ്മേളനത്തിൽ എം.എം.മണി എം എൽ എ വളരെ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി.രാമരാജ് അടുത്തയിടെ സി പി എം വിട്ട് സി പി ഐ യിൽ ചേർന്നിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായി.

ഇതിന് പിന്നാലെ, ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് എതിരെ നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളിൽ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഇദ്ദേഹം പാർട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു തീരുമാനം മാറ്റിയത്. അതേസമയം, സിപിഎം നേതൃത്വത്തിനെതിരെ ഇദ്ദേഹം രംഗത്ത് എത്തിയിരുന്നു. പാർട്ടി എന്നെ അപമാനിച്ചു പുറത്താക്കി എന്നാണ് രാജേന്ദ്രൻ ആരോപിച്ചിരുന്നത്.

പാർട്ടിയ്ക്ക് വേണ്ട വിശദീകരണങ്ങൾ എല്ലാം രേഖാമൂലം താൻ നൽകിയിരുന്നു. എന്നാൽ, വിശദീകരണം ലഭിച്ചില്ല എന്ന് ജില്ലാ നേതൃത്വം പറയുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നത്.സംഭവത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും കോടിയേരി പ്രതികരിച്ചിരുന്നു. എന്നാൽ, രാജേന്ദ്രനെ പുറത്താക്കും എന്ന് സി പി എം മറയൂർ ഏരിയ സമ്മേളനത്തിൽ എം.എം.മണി എം എൽ എ വളരെ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications