Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല മണ്ഡലകാലം: ഹോട്ടലുകളിലെ അമിതവില, ഏകീകരിച്ച ഭക്ഷണ നിരക്ക് നിശ്ചയിച്ച് അധികൃതര്‍

ഇടുക്കി: ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉത്തരവിട്ടു. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകള്‍ / ബേക്കറികള്‍ എന്നിവിടങ്ങളില്‍ അമിതവില, അളവില്‍ കുറവ് എന്നീ പരാതികള്‍ ഒഴിവാക്കുന്നതിനായിട്ടാണിത് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വിലനിലവാരം ചുവടെ.

food

ക്രമ നമ്പര്‍, ഇനം, അളവ്, വിലവിവരം എന്നീ ക്രമത്തില്‍

1 കുത്തരി ഊണ് - 65
2 ആന്ധ്രാ ഊണ് - 66
3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ)- 750 മില്ലി - 35
4 ചായ -150 മില്ലി -10
5 കാപ്പി - 150 മില്ലി -10
6 ബ്രൂ കോഫി/നെസ് കോഫി - 150 മില്ലി-16
7 കട്ടന്‍ കാപ്പി-150 മില്ലി -7
8 കട്ടന്‍ ചായ -150 മില്ലി - 7
9 ഇടിയപ്പം(ഒരെണ്ണം)- 50 ഗ്രാം - 10
10 ദോശ(1) 50 ഗ്രാം- 10
11 ഇഡ്ഡലി (1) 50 ഗ്രാം -10
12 പാലപ്പം (1)50 ഗ്രാം -10
13 ചപ്പാത്തി(1)50 ഗ്രാം -10
14 പൊറേട്ട(1) 60 ഗ്രാം -12
15 നെയ്റോസ്റ്റ് -175 ഗ്രാം -40
16 മസാല ദോശ -175 ഗ്രാം -45
17 പൂരിമസാല(1) 50 ഗ്രാം - 10
18 പരിപ്പുവട -60ഗ്രാം- 10
19 ഉഴുന്നു വട - 60ഗ്രാം -10
20 കടലക്കറി - 100 ഗ്രാം -26
21 ഗ്രീന്‍പീസ് കറി -100 ഗ്രാം -28
22 കിഴങ്ങ് കറി - 100 ഗ്രാം- 25
23 തൈര് ഒ്രരു കപ്പ്)-100 മില്ലി-10
24 കപ്പ -250 ഗ്രാം -30
25 ബോളി - 50ഗ്രാം-10
26 ബോണ്ട - 50 ഗ്രാം-10
27 ഉളളിവട - 60 ഗ്രാം - 10
28 ഏത്തക്കഅപ്പം -75 ഗ്രാം -15
29 ബജ്ജി -30 ഗ്രാം -10
30 ഉപ്പുമാവ് -200ഗ്രാം -22
31 വെജിറ്റബിള്‍ബിരിയാണി -350ഗ്രാം -65
32 തൈര് സാദം - 45
33 ലെമണ്‍ റൈസ് - 45
34 ഒനിയന്‍ ഊത്തപ്പം- 125ഗ്രാം-50
35 നാരങ്ങാവെളളം- 150 മില്ലി-15
36 സോഡാ നാരങ്ങാവെളളം -150 മില്ലി-16

ഈ നിലവാരം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബേക്കറി/ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം ബഹുഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുള്ള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+