ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവര്‍ കര്‍ഷകരുടെ കഥകളെഴുതി അവാര്‍ഡും പണവും വാങ്ങുന്നു! ദുരിതത്തില്‍ ആരുമില്ല; സന്തോഷ് പണ്ഡിറ്റ്

  • By Desk
Google Oneindia Malayalam News

തോപ്രാംകുടി: സാംസ്‌കാരിക നായകന്മാരൊക്കെ കര്‍ഷകരുടെ കഥകളും അവരുടെ വേദനയുമെല്ലാം എഴുതി അവാര്‍ഡും പണവും വാങ്ങുകയാണെന്നും അവരുടെ ദുരിതങ്ങളില്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ്. തോപ്രാംകുടിയില്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യാ ചെയ്ത കര്‍ഷകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു പണ്ഡിറ്റ്.

<strong>17വയസ്സുകാരിയെ വിവാഹം ചെയ്ത മലപ്പുറത്തെ വരനെതിരെ ക്രിമിനല്‍ കേസ്; പെൺകുട്ടിയെ ഷെൽട്ടർഹോമിലേക്ക്... പിന്നീട് വീട്ടിലേക്ക്!!</strong>17വയസ്സുകാരിയെ വിവാഹം ചെയ്ത മലപ്പുറത്തെ വരനെതിരെ ക്രിമിനല്‍ കേസ്; പെൺകുട്ടിയെ ഷെൽട്ടർഹോമിലേക്ക്... പിന്നീട് വീട്ടിലേക്ക്!!

തോപ്രംകുടി സ്വദേശി സന്തോഷ് എന്ന കര്‍ഷകന്‍ കടബാധ്യതമൂലം ജനുവരി 2നാണ് ആത്മഹത്യ ചെയ്തത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി ഇയാള്‍ക്ക് 25 ലക്ഷം രൂപയ്ക്ക മുകളില്‍ കടം ഉണ്ടായിരുന്നു. സന്തോഷിന്റെ ഭാര്യയും മകനും ്അമ്മയും താമസിക്കുന്ന കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച പണ്ഡിറ്റ് അടിയന്തര സഹായവും കുടുംബത്തിന് നല്‍കി.

Santhosh

തന്നാല്‍ കഴിയുന്ന സഹായം സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഈ കുടുംബത്തിനായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഥകള്‍ എഴുന്നവര്‍ ദുരിതങ്ങളിലും ഒപ്പം നില്‍ക്കണം എന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെസ്ബുക്ക് പേജില്‍ ഈ കുടുംബത്തിന്റെ ദുരവസ്ഥയെ കുറിച്ച് പോസ്റ്റ് ഇടുകയും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തശേഷമാണ് സന്തോഷ് പ്ണ്ഡിറ്റ് ഇവിടെ നിന്ന് മടങ്ങിയത്.

Idukki
English summary
Santhosh Pandit against writers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X