ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്ഷര ലോകത്തിലേക്ക് പുതിയ കാല്‍ചുവട്: പ്രവേശനോത്സവത്തില്‍ കുരുന്നുകള്‍ക്ക് ആവേശ വരവേല്‍പ്പ്!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്:പുതിയ ബാഗും പുസ്തകങ്ങളുമായി കുരുന്നുകള്‍ മാതാപിതാക്കളുടെ കൈ പിടിച്ച് ആദ്യമായി അക്ഷരലോകത്തിന്റെ കവാടം കടന്നെത്തി. രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവം വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തി വിദ്യാഭ്യാസ രംഗം ഹൈടെക് ആക്കുന്നത്.

ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറിഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി

നമ്മുടെ വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തി വിദ്യാര്‍ത്ഥികളെ ലോകത്ത് എവിടെയും തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു മന്ത്രി എംഎം മണി പറഞ്ഞു. പുതിയ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതല്ല സര്‍ക്കാര്‍ നയം. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്മുറികളടക്കം ഹൈടെക് ആക്കി മാറ്റി മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍, ഇതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതിയതായി ചേരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

schoolopening-

പ്രവേശനോത്സവ ചടങ്ങില്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രി പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കുകയും വ്യക്ഷത്തൈ നടുകയും ചെയ്തു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവത്തില്‍ ബാഗും അനുബന്ധ പഠന സാമഗ്രികളും വിതരണം ചെയ്തു. രാജക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം 174 വിദ്യാര്‍ത്ഥികളാണ് പുതുതായി ചേര്‍്ന്നത്.

Idukki
English summary
School opening celebration in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X