ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്; ബോധവൽക്കരണ പരിപാടിയുമായി മൂന്നാറിലെയും ദേവികുളത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ മാതാപിതാക്കളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കുട്ടികള്‍ കത്തുകള്‍ എഴുതി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണം എന്ന നിലയിലാണ് മൂന്നാറിലെയും ദേവികുളത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കള്‍ക്കായി കത്തുകള്‍ തയ്യാറാക്കി അയച്ചത്.

<strong>പെരുമാറ്റച്ചട്ടം കർശനമാക്കാൻ ജില്ലാ ഭരണകൂടം; നിരീക്ഷണത്തിന് 70 സ്‌ക്വാഡുകൾ</strong>പെരുമാറ്റച്ചട്ടം കർശനമാക്കാൻ ജില്ലാ ഭരണകൂടം; നിരീക്ഷണത്തിന് 70 സ്‌ക്വാഡുകൾ

ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് കത്തെഴുത്ത് പരിപാടി സംഘടിപ്പിച്ചത്. ഗവണ്‍മെന്റ് വിഎച്ച്എച്ച്എസ് മൂന്നാര്‍, ലിറ്റില്‍ഫ്‌ളവര്‍ മൂന്നാര്‍, എച്ച്എസ്എസ് ദേവികുളം എന്നീ സ്‌കൂളുകളിലെ 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ നിന്നും മാതാപിതാക്കള്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ്കാര്‍ഡുകള്‍ എഴുതി അയച്ചത്.

Students

മൂന്നാര്‍, ദേവികുളം മേഖലയിലുള്ള ആയിരത്തോളം സ്‌കൂള്‍ കുട്ടികള്‍ പരിപാടിയില്‍ പങ്കു ചേര്‍ന്നു. പരിപാടിയോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എച്ച് ദിനേശനും,ദേവികുളം സബ്കലക്ടര്‍ ഡോ.രേണുരാജും സ്‌കൂളുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംവിധിക്കുകയും ചെയ്തു.

കത്തെഴുത്ത് വേറിട്ട അനുഭവമായിരുന്നു വിദ്യാര്‍ത്ഥികള്‍!!!

പ്രീയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛനും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആദിത്യന്‍ തന്റെ മാതാപിതാക്കള്‍ക്ക അയച്ച കത്ത് ഇങ്ങനെയാണ്.

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കത്തെഴുത്ത് പരിപാടി ആവേശത്തോടെയാണ് കുട്ടികള്‍ ഏറ്റെടുത്തത്. മൂന്നാര്‍ ദേവികുളം മേഖലയിലെ ആയിരത്തോളം കുട്ടികള്‍ കത്തുകള്‍ സ്വന്തം കൈപടയില്‍ എഴുതി മാതപിതാക്കള്‍ക്കായി പോസ്റ്റ് ചെയ്യുകയായിരുന്നു. തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു കത്തുകള്‍. വാര്‍ഷിക പരീക്ഷക്കിടിയില്‍ സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവം ഒരുക്കി.

Idukki
English summary
School student's letter to parents in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X