ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ അണ്ടര്‍ ഗ്രൗണ്ട് വൈദ്യുതി നിലയം വരുന്നു; കേന്ദ്ര ഏജന്‍സി പഠനം നടത്തും

Google Oneindia Malayalam News

ഇടുക്കി: ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം യാതാര്‍ഥ്യമാക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം വൈദ്യുത നിലയമെന്ന വലിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സി പഠനം നടത്തും. അണ്ടര്‍ ഗ്രൗണ്ട് വൈദ്യുതി നിലയമാണ് ഉദ്ദേശിക്കുന്നത്. രാത്രിയില്‍ പ്രവര്‍ത്തനം സജ്ജമാക്കുന്ന തരത്തിലാവും രണ്ടാം വൈദ്യുതി നിലയം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട വൈദ്യുത പദ്ധതികളില്‍ കൂടി ഉല്‍പാദനം പരമാവധിയാക്കുമെന്നും മന്ത്രി പറഞ്ഞു.

m

സൗരോര്‍ജ വൈദ്യുതോല്‍പ്പാദനവും വര്‍ദ്ധിപ്പിക്കും. ഇടുക്കി ഡാമില്‍ സൗരോര്‍ജ പദ്ധതിക്ക് സാധ്യതയെന്ന് കേന്ദ്ര ഏജന്‍സികളുടെ പഠനങ്ങള്‍ പറയുന്നുണ്ട്. പുരപ്പുറം വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനോടകം 2.80 ലക്ഷം അപേക്ഷകള്‍ കിട്ടിക്കഴിഞ്ഞു. ഇങ്ങനെ വിവിധ തരത്തില്‍ ഉല്‍പ്പാദനം കൂട്ടി കേരളത്തെ വൈദ്യുതി സ്വയം പര്യാപ്ത സംസ്ഥാനമാക്കാനാവും. ഉല്‍പ്പാദനം കൂട്ടിയാല്‍ വൈദ്യുതി വാങ്ങാനുള്ള ചിലവ് കുറച്ച് ക്രമമേണ മിച്ചം വരുത്തി പുറത്തേക്ക് വില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിലെ ഉന്നതന്‍ രണ്ടുതവണ സ്വപ്‌നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്സര്‍ക്കാരിലെ ഉന്നതന്‍ രണ്ടുതവണ സ്വപ്‌നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്

ജലവൈദ്യുതി നിലയങ്ങളാണ് ലാഭമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. കേരളത്തില്‍ താപ വൈദ്യുതി ഉല്‍പ്പാദനം അപ്രാപ്യമാണ്.
കോവിഡ് കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ വൈദ്യുതി ചാര്‍ജിനിടയാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കി ഇതില്‍ കുറവ് ചെയ്ത് കൊടുത്തു. പവര്‍ കട്ടും ലോഡ് ഷെഡിംഗും ഉണ്ടാവില്ലെന്ന പ്രഖ്യാപനത്തില്‍ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

Recommended Video

cmsvideo
vaccine will be available only in 2024 | Oneindia Malayalam

ഓഖി, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലം വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായി. ആയിരക്കണക്കിന് ട്രാന്‍സ്‌ഫോര്‍മറുകളും പതിനായിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകളും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങളാണ് നശിച്ചത്.വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനം കൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ പുനസ്ഥാപിക്കാനായതായും മന്ത്രി പറഞ്ഞു.

Idukki
English summary
Second power station coming in Idukki; Says Minister MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X