പോലീസ് സേനയെ അപമാനിക്കും വിധം വാട്‌സപ്പില്‍ സന്ദേശം പ്രചരിപ്പിച്ച സീനിയര്‍ സിവല്‍ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.!!!
അടിമാലി: അടിമാലി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലമാറ്റം.സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെയാണ് ശിക്ഷാനടപടികളുടെ ഭാഗമായി ഇടുക്കി എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്.മറയൂരിലെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യാതെ ചുറ്റിനടക്കുന്നതായി കാണിച്ച് സേനയെ അപമാനിക്കും വിധം വാട്സപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി.സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും പോലീസ് ഉദ്യോഗസ്ഥന്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അടിമാലി സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉണ്ടാകുന്നത്.ഒരു മാസത്തിനുള്ളില്‍ തന്നെ ശിക്ഷണ നടപടികളുടെ ഭാഗമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചത്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിമാലി ടൗണില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷം തടയുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നും ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വസ്ത്ര വ്യാപാരശാലയില്‍ ഉണ്ടായ ക്രമസമധാന പ്രശ്നത്തില്‍ ഇടപെടുന്നതിലുണ്ടായ വീഴ്ച്ചയെ തുടര്‍ന്നുമായിരുന്നു മുമ്പ്് പോലീസുദ്യേഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉണ്ടായത്.മുമ്പും വാട്സപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ അടിമാലി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷണ നടപടി നേരിട്ടുണ്ട്.












Click it and Unblock the Notifications