കോതമംഗലത്ത് മർമ്മ ചികിത്സ കേന്ദ്രത്തിന്റെ മറവിൽ പെൺ വാണിഭം; മൂന്ന് സ്ത്രീകളടക്കം എട്ട് പേർ അറസ്റ്റിൽ, സംഭവം ഇങ്ങനെ...
കോതമംഗലം: ഒരു ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും പെണ്‍വാണിഭ സംഘം പിടിയില്‍. മൂന്നു മാസത്തോളമായി നാട്ടു ചികിത്സ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന എട്ടംഗ സംഘത്തെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. വാരപ്പട്ടി പഞ്ചായത്തിലെ ഇഞ്ചൂര്‍,പിടവൂര്‍ കനാല്‍ റോഡില്‍ വീട് വാടകക്കെടുത്ത് മര്‍മ്മ ചികിത്സ കേന്ദ്രം നടത്തി വരികയായിരുന്നു സംഘം.
മുമ്പ് പലപ്പോഴും നാട്ടുകാര്‍ക്കും ചില സംശങ്ങള്‍ തോന്നിയിരുന്നു. ഞായറാഴ്ച കോതമംഗലം സിഐ റ്റിഡി സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എട്ടുപേരും പിടിയിലായത്.

ഇടുക്കി ചെറുതോണി സ്വദേശിനി സുജാത സന്തോഷ്, കോട്ടയം ചെങ്ങളം സ്വദേശിനി അമ്പിളി, പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിനി മെറിന്‍, പാലക്കാട് സ്വദേശി സുധീഷ്, തൊടുപുഴ സ്വദേശികളായ ജോണ്‍, ഷെമീര്‍, തോമസ് ചാക്കോ, അലക്‌സ് എന്നിവരാണ് പിടിയിലായത്. ഇവരുടെ സ്ഥാപനത്തില്‍ നിന്നും രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പേലീസ് അറിയിച്ചു












Click it and Unblock the Notifications