'സുധാകരന് കണ്ണൂർ ശൈലി; അത് കേരളത്തിൽ നടപ്പാക്കാൻ നോക്കുന്നു' - കടുപ്പിച്ച് പറഞ്ഞ് എം വി ജയരാജൻ
'സുധാകരന് കണ്ണൂർ ശൈലി; അത് കേരളത്തിൽ നടപ്പാക്കാൻ നോക്കുന്നു' - കടുപ്പിച്ച് പറഞ്ഞ് എം വി ജയരാജൻ
ഇടുക്കി: കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ വിമർശനം ഉന്നയിച്ച് സിപിഎം. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കടുത്ത രീതിയിൽ വിമർശനം ഉണ്ടായിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് ആയി ഒരു ക്രിമിനൽ നിയമിതനായി എന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അതിരൂക്ഷമായി വിമർശിച്ചത്.
നീരജിന്‍റേത് ആസൂത്രിത കൊലപാതകം ആണ്. വിദ്യാർത്ഥികൾ അല്ല കൊലപാതകം നടത്തിയത് എന്നത് ആസൂത്രണത്തിലെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധീരജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ജയരാജൻ.

കെ പി സി സി യുടെ പ്രസിഡൻറായി ഒരു ക്രിമിനൽ നിയമിതനായിരിക്കുകയാണ്. അത് കോൺഗ്രസ് അണികളെ അക്രമകാരികൾ ആക്കി മാറ്റുന്നു. ഒരു കുടുംബത്തിൻറെ ആകെ പ്രതീക്ഷ മുഴുവനായും തല്ലിക്കെടുത്തി. ഭൂമിക്കും താഴെ ക്ഷമിച്ച് നിൽക്കുകയാണ്. അക്രമത്തിന് ആഹ്വാനം നൽകിയത് കെ സുധാകരൻ ആണെന്ന് എം പി ജയരാജൻ ആരോപിച്ചു. കാഞ്ഞിരക്കുരുവിൽ നിന്നും പാല് കിട്ടില്ലെന്ന് ജനം മനസിലാക്കണമെന്നും ജയരാജൻ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചു.
ഈ സംഭവത്തിൽ എല്ലാവർക്കും കുത്തേറ്റ് നെഞ്ചിലാണ്. പ്രസിഡൻറ് കെ സുധാകരൻ ആയതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിൻറെ കൈയ്യിൽ ആവുകയാണ്. പരാജയം മുൻകൂട്ടി കണ്ടതു കൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നു. സുധാകരന് ഉളളത് കണ്ണൂർ ശൈലിയാണ് . അത് സമാധാനം തകർക്കുന്നതാണ്. ഇത്തരം ശൈലികൾ കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ കെ സുധാകരൻ ശ്രമിക്കുന്നു ഇതൊക്ക അതിന് പിന്നിലുളളതാണ് എം വി ജയരാജൻ കുറ്റപ്പെടുത്തി.
അതേ സമയം, പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്. ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഇന്നലെ സഹ പാഠി വ്യക്തമാക്കിയിരുന്നു. സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തെത്തിയ വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു.
ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞിരുന്നു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് - കെ എസ്‍ യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി.
യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിരുന്നു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.
അതേ സമയം, ക്യാമ്പസിൽ യാതൊരു സംഘർഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകൾ എടുത്തിരുന്നതായും കോളേജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രനെ കെഎസ്‌യു‐യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ രാജേന്ദ്രന്റെ മകനാണ്.












Click it and Unblock the Notifications