ഇടുക്കിയില്‍ എസ്.എഫ്.ഐക്കാരനെ കുത്തിക്കൊന്നു; പിന്നില്‍ കെ.എസ്.യുവെന്ന് എസ്.എഫ്.ഐ
ഇടുക്കി: ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളെജിലെ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു-എസ്.എഫ് ഐ സംഘര്‍ഷത്തിനിടെയാണ് ധീരജിന് കുത്തേറ്റത്.
Recommended Video
കേരളത്തെ ഞെട്ടിച്ച് ഇടുക്കിയിലെ കൊലപാതകം..നടുക്കുന്ന ദൃശ്യങ്ങൾ | Oneindia Malayalam
കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുത്തിയവര്‍ ഓടിരക്ഷപ്പെട്ടുവെന്നാണ് വിവരം.

ധീരജിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ് എഫ് ഐ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications