Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണങ്ങൾ ലംഘിച്ച് 'നേതാവിന്റെ' പിറന്നാൾ ആഘോഷം; അകമ്പടിക്ക് ആംബുലൻസ് ലൈറ്റുകളും

കുമളി; കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി 'നേതാവിന്റ' ജൻമദിനാഘോഷം. കുമളിയിൽ കോവിഡ് പരിശോധന കേന്ദ്രത്തിൽ സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരിലെ അംഗവും എസ്എഫ്ഐ ഏരിയ കമ്മിറ്റി ഭാരവാഹിയുമായ ആളുടെ ജൻമദിനമാണ് കൊവിഡ് പ്രോട്ടോകളുകൾ ലംഘിച്ച് ആഘോഷിച്ചത്.ആംബുലൻസുകളുടെ ലൈറ്റാണ് ചടങ്ങിന് അകമ്പടിയേകിയത്.

അതിർത്തിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നടുറോഡിൽ വെച്ച് ജീപ്പിന്റെ ബോണറ്റിന് മുകളിൽ വെച്ചാണ് കേക്ക് മുറിച്ചത്. ചടങ്ങ് കളർഫുൾ ആക്കാൻ സമീപത്തെ സർക്കാർ ആശുപത്രിയിലെ ആംബുലൻസുകളുടെ ബീക്കൺ ലൈറ്റുകളും തെളിയിച്ചു. പിന്നീട്ട് ആട്ടും പാട്ടുമായിട്ടായിരുന്നു ആഘോഷം.

17-1379421315-15

ആഘോഷത്തിന് ഒത്തുകൂടിയവർ ആരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. എന്തായാലും ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഇത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്.

അതേസമയം ഇടുക്കിയിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. നിലവിൽ 48 പേരാണ് ചികിത്സയിൽ ഉള്ളത്. ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഇടുക്കി മെഡിക്കൽ കോളേദിൽ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+