ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലി ബ്ലോക്കിനു കീഴില്‍ ഷീ ലോഡ്ജുകള്‍ വരുന്നു: ആദ്യഘട്ടത്തില്‍ കാഞ്ഞിരവേലിയിലും കല്ലാറിലും!

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഷീ ലോഡ്ജുകള്‍ വരുന്നു. ബ്ലോക്കിനു കീഴില്‍ നേരത്തെ പ്രവര്‍ത്തിച്ചു വന്നിരുന്ന വനിതാ കേന്ദ്രങ്ങളാണ് ഷീ ലോഡ്ജുകളായി പ്രവര്‍ത്തനം ആരംഭിക്കുക. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവില്‍ ആദ്യഘട്ടത്തില്‍ കാഞ്ഞിരവേലി, കല്ലാര്‍ എന്നിവടങ്ങളിലാണ് ഷീ ലോഡ്ജുകള്‍ ഒരുങ്ങുക. വനിതകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഒരുക്കിയാണ് രണ്ട് ഷീ ലോഡ്ജുകളും പ്രവര്‍ത്തനം തുടങ്ങുക. താമസത്തിനാവശ്യമായ ഗൃഹോപകരണങ്ങളും ഇവിടെ സജ്ജമാക്കും.

<strong>ഭർത്താവ് മരിച്ച് 2 മാസത്തിനുള്ളിൽ ഇവർക്ക് ഇതിന്റെ ആവശ്യമുണ്ടോ? സുമലതയെ അധിക്ഷേപിച്ച് രേവണ്ണ</strong>ഭർത്താവ് മരിച്ച് 2 മാസത്തിനുള്ളിൽ ഇവർക്ക് ഇതിന്റെ ആവശ്യമുണ്ടോ? സുമലതയെ അധിക്ഷേപിച്ച് രേവണ്ണ

ആറുമാസത്തിനകം പദ്ധതി പൂര്‍ത്തികരിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്തു പകരുന്നതിന് ഷീ ലോഡ്ജുകള്‍ വലിയ പങ്ക് വഹിക്കും. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാരമേഖലകളിലേക്ക് എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഷീലോഡ്ജുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും ടൂറിസത്തിനൊപ്പം ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടത്താന്‍ എത്തുന്നവര്‍ക്കും ഷീലോഡ്ജുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ പറഞ്ഞു.

shelodge-15

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതിയെന്ന നിലിയിലുമാണ് ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കുള്ള സുരക്ഷിത ഇടം എന്നതുപോലെതന്നെ വിനോദ സഞ്ചാരത്തിനുംമറ്റുമായി കുടുംബവുമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍ നല്‍കി താമസസൗകര്യം നല്‍കാനും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Idukki
English summary
She lodges launches in adimali block
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X