ഭക്ഷ്യ സുരക്ഷ പോസ്റ്റര്‍ ഡിസൈന്‍; ഒന്നാംസമ്മാനം ശിവാനി സന്തോഷിന്!!!
അടിമാലി: ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി അടിമാലി പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ സംഘടിപ്പിച്ച പോസ്റ്റര്‍ സിസൈന്‍ മത്സരത്തില്‍ അടിമാലി വിശ്വദീപ്തി സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശിവാനി സന്തോഷ് ഒന്നാം സമ്മാനം നേടി. 3000 രൂപയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കകണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പി അനന്തകൃഷ്ണന്‍ രണ്ടാം സമ്മാനമായ രണ്ടായിരം രൂപക്ക് അര്‍ഹനായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. മികച്ച പോസ്റ്ററുകള്‍ ഭക്ഷ്യ സുരക്ഷാ ദിനത്തില്‍ തൊടുപുഴയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ മത്സരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 31 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. മികച്ച ക്യാപ്ഷനുകളാലും ചിത്രങ്ങളാലും ശ്രദ്ധേയമായ മത്സരമാണ് അടിമാലിയില്‍ നടന്നത്. ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പും പബ്ലിക് റിലേഷന്‍ വകുപ്പും അടിമാലി പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ബെന്നി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, ഇടുക്കി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എസ് അനഘ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാരായ എം എന്‍ ഷംസീന, പരമേശ്വരന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.