ഇടുക്കി ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം: ജില്ലാ വികസന സമിതി
ചെറുതോണി: ഇടുക്കി ജില്ലയിലെ പ്രധാന റോഡുകള്‍ സുരക്ഷിതമായ ഗതാഗത്തിന് യോഗ്യമാക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് മികച്ച റോഡ് സംവിധാനം ഇല്ലാത്തത് ഇടുക്കിക്ക് മാത്രമാണ്. കട്ടപ്പന- പുളിയന്‍മല റോഡ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ഗതാഗതയോഗ്യമാക്കണം. അപകടങ്ങള്‍ സ്ഥിരമായുണ്ടാകുന്ന റോഡിലെ വളവുകള്‍ അടിയന്തരമായി നന്നാക്കണം.

പനംകുട്ടി- നേര്യമംഗലം റോഡ് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നന്നാക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എം.പി നിര്‍ദ്ദേശിച്ചു. കല്ലാര്‍- മാങ്കുളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിലെ റോഡ് ശൃംഖല ആധുനികവത്കരിക്കുന്നതിന് വ്യക്തമായ കര്‍മ്മ പദ്ധതി പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗത്തിന് ഉണ്ടാകണമെന്ന് എം.പി പറഞ്ഞു.ജില്ലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കാന്‍ സംവിധാനം ഉണ്ടാകണമെന്ന് എം.പി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications