ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈസന്‍സില്ലാത്ത ആനസഫാരി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും..!!!

  • By Desk
Google Oneindia Malayalam News

പൈനാവ്: അപകടം സംഭവിക്കുന്ന പാപ്പാന്‍മാര്‍ക്ക് യഥാസമയം ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആനത്തൊഴിലാളി യൂണിയന്‍ പ്രതിനിധി യോഗത് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്ലാത്ത ആനസഫാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കുവാന്‍ ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല നാട്ടാന പരിപാലന ജില്ലാ സമിതി യോഗംതീരുമാനിച്ചു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ആനസഫാരി നിയമവിധേയമാക്കിയില്ലെങ്കില്‍ പ്രവര്‍ത്തനം നിരോധിക്കാനും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.തില്‍ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളെജ് പ്രവേശനം; രണ്ടു സമിതികൾക്ക് രൂപം നൽകി സർക്കാർ, നിർണായക ബില്ല് നിയമസഭ പാസാക്കിമെഡിക്കൽ കോളെജ് പ്രവേശനം; രണ്ടു സമിതികൾക്ക് രൂപം നൽകി സർക്കാർ, നിർണായക ബില്ല് നിയമസഭ പാസാക്കി

പാപ്പാന്‍മാരെ മാറ്റുമ്പോള്‍ വനം വകുപ്പിനെ അറിയിക്കണമെന്നും ഇന്‍ഷുറന്‍സ് യഥാസമയം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) സാബി വര്‍ഗ്ഗീസ് യോഗത്തെ അറിയിച്ചു. ആനസഫാരി കേന്ദ്രങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നതിന് അധികാരികള്‍ എതിരല്ലെന്നും എന്നാല്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ലഭിക്കുന്നതുവരെ സഫാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കാനും യോഗം തീരുമാനിച്ചു.

elephantsafari-1

യോഗത്തില്‍ ഇടുക്കി എസ്.പി.സി.എ എം.എന്‍ ജയചന്ദ്രന്‍, എ.എച്ച്.ഡി ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ജിജിമോന്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ആനത്തൊഴിലാളി യൂണിയന ജില്ലാ സെക്രട്ടറി സന്തോഷ് ചിറക്കടവ്, ഷിബു പി.വി, ആനയുടമ സെക്രട്ടറി അന്‍സാരി വി.എം, ഡി.വൈ.എസ്.പി റ്റി.എ ആന്റണി, ഇടുക്കി എസ്.പി.സി.എ ആര്‍. മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Idukki
English summary
Showcause notice to Elephant safari centres in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X