പ്രണയ നൈരാശ്യം; ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ ആശ്വാസ വാക്കുകളാല്‍ പിന്തിരിപ്പിച്ച് എസ്‌ഐ
ഇടുക്കി: ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് പിന്തിരിപ്പിച്ച് പൊലീസ്. ഇടുക്കി അടിമാലിയിലാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ വേണ്ടി പാറക്കെട്ടിന് മുകളില്‍ കയറിയ യുവതിയെയാണ് പൊലീസ് പിന്തിരിപ്പിച്ച് താഴെയിറക്കിയത്. അടിമാലി കുതിരയിള ആദിവാസി സങ്കേതത്തിലെ യുവതി നൂറടിയിലേറെ പൊക്കമുള്ള പാറക്കെട്ടില്‍ കയറിയതായി നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

മഴ പെയ്ത് വഴുക്കലുള്ള പാറയുടെ മകളിലായിരുന്നു യുവതി കയറിയത്. സ്ഥലത്തെത്തിയ എസ് ഐ കെ എം സന്തോഷും സംഘവും പാറക്കെട്ടിന് മുകളില്‍ എത്തിയെങ്കിലും യുവതി നിന്ന സ്ഥലത്തേക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് എസ് ഐ സന്തോഷ് യുവതി നില്‍ക്കുന്ന പാറയുടെ അടുത്ത് വരെ എത്തി.
തുടര്ന്ന് ഒരു മണിക്കൂറോളം യുവതിയോട് സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ആറ് വര്‍ഷമായി പ്രണയിലാണെന്നും വിവാഹത്തില്‍ കാമുകന്‍ പിന്മാറിയെന്നുമാണ് യുവതി പറഞ്ഞത്. ഇതില്‍ല്‍ മനംനൊന്താണ് ജീവന്‍ അവസാനിപ്പിക്കുന്നതെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് എസ് ഐ എല്ലാ പ്രശ്‌നങ്ങളും നമുക്ക് നേരിട്ട് സംസാരിച്ച് പരിഹരിക്കാമെന്ന ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ യുവതി പതുക്കെ പാറക്കെട്ടിന് മുകളില്‍ നിന്ന് കയറി വരുകയായിരുന്നു.












Click it and Unblock the Notifications