ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഴ്ചയുടെ വിരുന്നൊരുക്കി സിംഹപ്പാറ വ്യൂപ്പോയിന്റ്: തമിഴ്‌നാടിന്റെ ദൃശ്യമനോഹാരിതയും വിദൂര ദൃശ്യവും, സഞ്ചാരികളുടെ തിരക്ക്

  • By Desk
Google Oneindia Malayalam News

രാജാക്കാട്: മൂന്നാര്‍ കൊളുക്കുമലയിലേയ്ക്കുള്ള യാത്രയ്ക്കിടയിലെ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറിക്കഴിഞ്ഞു സിംഹപ്പാറ മലനിരകള്‍. സിംഹത്തിന്റെ ആകൃതിയിലുള്ള ഉയര്‍ന്ന മലയും തമിഴ്നാടിന്റെ വിദൂര ദൃശ്യവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രകൃതി മനോഹരമായ ഈ മലയിടുക്കുകള്‍ ഹൈറേഞ്ചിന്റെ പ്രധാന പ്രദേശമാണ്.

<strong>സഖ്യസര്‍ക്കാര്‍ പതനത്തിലേക്ക്? വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി</strong>സഖ്യസര്‍ക്കാര്‍ പതനത്തിലേക്ക്? വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

കേരളാ തമിഴ്നാട് അതിര്‍ത്തി മലനിരകള്‍ ഉള്‍ക്കൊള്ളുന്ന കൊളുക്കുമലയും ഇവിടുത്തെ പച്ചപ്പും ഒപ്പമെത്തുന്ന കോടമഞ്ഞും കുളിരും ആസ്വദിക്കുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രീയപ്പെട്ട പ്രദേശമാണ് സിംഹപ്പാറ വ്യൂപോയിന്റും.ചിന്നക്കനാല്‍ സൂര്യ നെല്ലിയില്‍ നിന്നും ഓഫ്റോഡിലൂടെ സവാരി ജീപ്പുകളില്‍ തെയിലക്കാടുകള്‍ക്കിടയിലൂടെ മലകയറി എത്തുന്ന പ്രദേശമാണ് ഇവിടം.

Singapara

കൊളുക്കുമലയ്ക്ക് സമീപത്തായിട്ടാണ് സിംഗപ്പാറ മലയും സ്ഥിതി ചെയ്യുന്നത്. സിംഹത്തിന്റെ ആകൃതിയിലുള്ള പാറക്കെട്ടിന് പഴമക്കാരാണ് ഈ പേരു നല്‍കിയത്.ഒട്ടുമിക്ക സഞ്ചാരികളും സിംഗപ്പാറയില്‍ ഇറങ്ങി പ്രകൃതി സുന്ദരകാഴ്ചകള്‍ ആസ്വദിച്ച ശേഷമാണ് ഇവിടെ നിന്ന് കൊളുക്കുമലയിലേക്ക് പോകുന്നത്.

വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഈ പ്രദേശത്തിന്റെ വികസനത്തിന് വലിയ തിരിച്ചടിതന്നെയാണ്.കൊളുക്കുമലക്കൊപ്പംതന്നെ സിംഹപ്പാറയുടെ വിനോദ സഞ്ചാര സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്നാണ് പ്രദേശവാസികളുടെയും ഇവിടെ എത്തുന്ന സഞ്ചാരികളുടെയും ഇപ്പോഴുത്തെ ആവശ്യം.

Idukki
English summary
Simhapara view point in Rajakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X