ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേര്യമംഗലം വനത്തില്‍ മാലിന്യങ്ങള്‍ തള്ളി: ഇതര സംസ്ഥാനക്കാരായ 6 പേരെ വനപാലകര്‍ പിടികൂടി!!!

  • By Desk
Google Oneindia Malayalam News

അടിമാലി: നേര്യമംഗലം വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ച ആറ് ഇതര സംസ്ഥാനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വനം വകുപ്പ്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ രണ്ടാം മൈലിനു സമീപത്തെ തോട്ടിലേക്ക് പ്ലാസ്റ്റിക്, ഉപയോഗിച്ച മോട്ടോര്‍ ഓയില്‍ തുടങ്ങിയമാലിന്യങ്ങളാണ് ഇവര്‍ തള്ളിയത്.സംഭവവുമായി ബന്ധപ്പെട്ട് മൊഫീദുള്‍ അലി ,അയിനുള്‍ അലി ,മുഹമ്മദ് ബാബുള്‍,അന്‍വര്‍ അലി ,അബ്ദുല്‍ ജലീല്‍,മുഹമ്മദ് ഫിര്‍ദൗസ് എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്. ഇതില്‍ രണ്ടുപേര്‍ ബംഗ്ലാദേശികള്‍ ആണൊയെന്ന സംശയത്തിലുമാണ് ഉദ്യോഗസ്ഥര്‍ .

<strong>കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി നടി സന്നിധാനത്ത്, നടി ഉഷ എത്തിയത് വാ കറുത്ത തുണിയാൽ മൂടിക്കെട്ടി!</strong>കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി നടി സന്നിധാനത്ത്, നടി ഉഷ എത്തിയത് വാ കറുത്ത തുണിയാൽ മൂടിക്കെട്ടി!

2018 നവംബര്‍ ഒന്നാം തീയതി മുതല്‍ നേര്യമംഗലം വനമേഖലയിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ നടന്നു വരുകയാണ്, നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത സ്ഥലത്തേക്കാണ് വീണ്ടും മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിക്കുന്നത് തടയുവനായി വനംവകുപ്പ് എക്‌സ് സര്‍വ്വീസ് മാന്‍ സൊസൈറ്റിയുടെ ആളുകളെ പട്രോളിംഗിനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ സംഭവം നേരില്‍ക്കണ്ട് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

wastedisposal-1

പെരുമ്പാവൂര്‍ സ്വദേശിയായ സുബൈര്‍ എന്ന വ്യക്തിയുടെ ആക്രിക്കടയില്‍ നിന്നും ഉപയോഗ ശൂന്യമായതും ഓയിലും ഗ്രീസും അടക്കമുള്ള മാലിന്യങ്ങളാണ് ് നേര്യമംഗലം വനമേഖലയിലെ തോട്ടില്‍ നിക്ഷേപിച്ചത്. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇതിന്റെ ഇടയിലായിരുന്നു മാലിന്യം നീക്കിയ വനമേഖലയില്‍ മാലിന്യം വീണ്ടും തള്ളിയത്. ഈ തോട്ടില്‍ നിന്നുള്ള വെള്ളം ഒഴുകി എത്തുന്നത്‌പെരിയാറിലേക്കാണ്. എറണകുളം ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികളാണ് പെരിയാറിനെ ആശ്രയിക്കുന്നത്.വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Idukki
English summary
Six caught from neryamangalam forest regarding dumping waste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X