കുട്ടിയോട്ടോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ കടന്നു: വൈറലായി ഇടുക്കി സ്വദേശി! നിര്‍മാണം ഏഴ് മാസം കൊണ്ട്
തൊടുപുഴ: സോഷ്യല്‍ മീഡിയായിലും യൂറ്റൂബിലുമടക്കം വൈയറലായി മാറിയിരിക്കുകയാണ് കുട്ടിയോട്ടോയും പിന്നെ ഒരച്ചനും രണ്ട് മക്കളും. ചെറുപ്പം മുതല്‍ വാഹനങ്ങളോട് ഏറെ താല്‍പര്യമുള്ള ഇടുക്കി തൊടുപുഴ സ്വദേശി മൂത്തേടത്തു പറമ്പില്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ മക്കള്‍ വേണ്ടി നിര്‍മ്മിച്ച കുട്ടിയോട്ടോറിക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെതാരം.
മക്കള്‍ക്കു വേണ്ടി പലവിധ കളിപ്പാട്ടങ്ങളും നിര്‍മ്മിച്ച് നല്‍കുന്നവരുണ്ട്. എന്നാല്‍ തന്നെപ്പോലെ തന്നെ വാഹനങ്ങളോട് ഏറെ പ്രിയമുള്ള മക്കള്‍ക്ക് ഓട്ടോറിക്ഷ നല്‍കിയാണ് ഈ പിതാവ് ശ്രദ്ധേയനായത്. വണ്ടിയുടെ മാതൃകയല്ല ശരിയ്ക്കും നിരത്തിലോടുന്ന ഒരു കുഞ്ഞന്‍ ഓട്ടോ റിക്ഷ തന്നെയാണിത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സായ അരുണ്‍കുമാര്‍ ഏഴര മാസം കൊണ്ടാണ് മക്കള്‍ക്ക് വേണ്ടി കുട്ടി ഓട്ടോറിക്ഷ നിര്‍മ്മിച്ച് നിരത്തിലിറക്കിയത്.

ഡി റ്റൂ എച്ചിന്റെ ഡിഷും, ഗ്യാസ് അടുപ്പിന്റെ മുകള്‍ ഭാഗവും സൈക്കിളിന്റെ ചെയിനും സോക്കറ്റും അടക്കമുള്ളവയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. കൂടാതെ ഇരുപത്തിനാല് വാട്സിന്റെ ഡി സി മോട്ടര്‍ വിത്ത് ഗിയറും. പന്ത്രണ്ടിന്റെ രണ്ട് ബാറ്ററികളും ഉപയോഗിച്ചാണ് ഓട്ടോറിക്ഷയടെ പ്രവര്‍ത്തനം. ഇതിന് മുമ്പ് മകന്റെ ഒന്നാം പിറന്നാളിന് ജീപ്പും കൂടാതെ രണ്ട് വര്‍ഷം മുമ്പ്് ബൈക്കും ഇദ്ദേഹം മക്കള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മികച്ച ചിത്രമായ ഏയ് ഓട്ടോയിലെ ഗാന രംഗത്തിന് സമാനമായ രീതിയില്‍ നിര്‍മ്മിച്ച കുട്ടിയോട്ടോ റിക്ഷയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.സുന്ദരിയെന്നാണ് ഓട്ടോയുടെ പേരും.












Click it and Unblock the Notifications