ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ഞു വീഴ്ച്ച വട്ടവടയിലെ ശീതകാല പച്ചക്കറികള്‍ക്ക് തിരിച്ചടി: കരിഞ്ഞുണങ്ങി തോട്ടങ്ങള്‍

  • By Desk
Google Oneindia Malayalam News

വട്ടവട: കനത്ത മഞ്ഞ് വീഴ്ചയില്‍ ശീതകാല പച്ചക്കറി കൃഷിയുടെ വിളനിലമായ വട്ടവടയില്‍ വ്യാപക കൃഷി നാശം. നൂറ്റി അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷികള്‍ക്ക് നാശം സംഭവിച്ചു. നശിച്ചത് പ്രളയത്തിന് ശേഷം പ്രതീക്ഷയോടെ നട്ടുപരിപാലിച്ച കൃഷിവിളകള്‍കളാണ് മഞ്ഞു വീഴ്ചയോടെ വീണ്ടും നശിച്ചത്. ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന വട്ടവടയിലെ കര്‍ഷകര്‍ക്ക് ശക്തമായ മഞ്ഞ് വീഴ്ചയും കനത്ത തരിച്ചടിയായി മാറിയിരിക്കകയാണ്.

താനിപ്പോള്‍ എംഎല്‍എ ആണ്, എന്തിന് മത്സരിക്കണം? ലോക്സഭാ സീറ്റിനെ കുറിച്ച് ഉമ്മൻചാണ്ടിയുടെ പ്രതികരണംതാനിപ്പോള്‍ എംഎല്‍എ ആണ്, എന്തിന് മത്സരിക്കണം? ലോക്സഭാ സീറ്റിനെ കുറിച്ച് ഉമ്മൻചാണ്ടിയുടെ പ്രതികരണം

പ്രളയത്തില്‍ കൃഷി പാടേ നശിച്ചതിന് ശേഷം രണ്ടാംഘട്ടമായി ഇറക്കിയ കൃഷി വിളവെടുപ്പിന് പാകമായതോടെയാണ് മഞ്ഞ് വീഴ്ചയില്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ശക്തമായ മഞ്ഞ് വീഴ്ചയ്ക്ക് ശേഷം ഉണ്ടാകുന്ന കനത്ത വെയിലും ചൂടുമാണ് കൃഷിവിളകള്‍ കരിഞ്ഞുണങ്ങുവാനുള്ള പ്രധാന കാരണം. നൂറിലധികം വരുന്ന കര്‍ഷകരുടെ 150 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. കാബേജ്, ക്യാരറ്റ്, ബട്ടര്‍ ബീന്‍സ്, പട്ടാണി, അടക്കമുള്ള കൃഷികളാണ് കൂടുതലായും നശിച്ചിരിക്കുന്നത്. പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ കര്‍ഷകര്‍ നഷ്ടരിഹാരം പ്രഖ്യാപിച്ചെങ്കിലും വട്ടവടയിലെ കര്‍ഷകര്‍ക്ക് നാളിതുവരെയും ഒരു രൂപപോലും ലഭിച്ചിട്ടില്ല.

vegetablefarmingvattavada

ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും നടത്തിയ കൃഷി പാടേ നശിച്ചതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷിയുപേക്ഷിച്ച് നാട്ടില്‍ പോകേണ്ട അവസ്ഥയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.വിളവെടുപ്പിന് പാകമായ കൃഷി വിളവെടുക്കാന്‍ കഴിയാത്ത തരത്തില്‍ നശിച്ചതോടെ മുടക്ക് മുതല്‍പോലും കിട്ടാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം കര്‍ഷകരും.

Idukki
English summary
snow fall make threat to vegetable farming in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X