കൊവിഡ് ഭീഷണിയിലും സേവന സന്നദ്ധത; മൃതദേഹം സംസ്‌കരിക്കാനെത്തി ഡീന്‍, എംപിക്ക് കൈയ്യടി
തൊടുപുഴ: രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം ഭീഷണി ഉയര്‍ത്തി വ്യാപിക്കുകയാണ്. ആന്ധ്രയിലും ദില്ലിയിലും യുപിയിലും ഗുജറാത്തിലുമെല്ലാം നിരവധി മരണങ്ങളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രോഗിയാണ് മരിച്ചത് എന്നറിയുപ്പോള്‍ നാട്ടുകാര്‍ മൊത്തം അകലുന്നതാണ് എല്ലായിടത്തും കാഴ്ച. യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഭര്‍ത്താവ് സൈക്കില്‍ യാത്ര ചെയ്തത് കിലോമീറ്ററുകളോളമാണ്. നടുക്കുന്ന വാര്‍ത്തകളാണ് പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത്.

എന്നാല്‍ കേരളം മറ്റു പല കാര്യങ്ങളിലും മാതൃകയാണെന്ന പോലെ ഇക്കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നേരിട്ടിറങ്ങിയതില്‍ കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ഡീനിന്റെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...
മാതൃകയാണ് ഈ ചെറുപ്പക്കാരൻ,
ഈ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ തൻ്റെ മണ്ഡലത്തിൽ ഡിസാസ്റ്റർ മാനേജുമെൻ്റ് ടീം രൂപീകരിച്ച് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ മുൻ അമരക്കാരൻ കൂടിയായ ശ്രീ ഡീൻ കുര്യാക്കോസ് MP.
കോവിഡ് ബാധിച്ചൊരാൾ മരിക്കുമ്പോൾ ഉറ്റവർക്ക് പോലും മനസിൽ ആശങ്കയും ഭയവുമുണ്ടാകും. എന്നാൽ തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ശവസംസ്കാരം നേരിട്ടേറ്റെടുത്ത് നടത്തിയ ശ്രീ ഡീൻ നാടിന് മാതൃകയാണ്.....












Click it and Unblock the Notifications