ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 83 വയസ്സ്: ബന്ധിപ്പിക്കുന്നത് ഇടുക്കി- എറണാകുളം ജില്ലകളെ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നേര്യമംഗലം പാലത്തിനു 83 വയസ്സ് | Oneindia Malayalam

നേര്യമംഗലം: ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് ഇന്ന് 83 വയസ്സ്. പെരിയാറിനു കുറുകെ എര്‍ണാകുളം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലമാണ് ഇന്ന് 83 വയസ്സിലേക്ക് കടക്കുന്നത്. പെരിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 1924 ല്‍ തിരുവിതാകൂര്‍ ഭരണധികാരിയായിരുന്ന സേതു ലക്ഷ്മിഭായുടെ കാലത്താണ്.

<strong>കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു, ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച ശേഷം കാര്‍ഷികവൃത്തിയിലേക്ക്!</strong>കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു, ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച ശേഷം കാര്‍ഷികവൃത്തിയിലേക്ക്!

നൂറ്റാണ്ടിലെ പ്രളയമെന്ന് വിശേഷിപ്പിക്കുന്ന 99 തിലെ വെള്ളപൊക്കത്തിനുശേഷം പതിനൊന്നു വര്‍ഷംകൂടികഴിഞ്ഞാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്. തട്ടേക്കാട് ,പൂയകുട്ടി,മാങ്കുളംവഴിയായിരുന്നു കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കുള്ള ആദ്യക്കാല ഗതാഗത മാര്‍ഗം. എന്നാല്‍ 1924ല്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ പൂയംകുട്ടിമുതല്‍ മാങ്കുളംവരെയുള്ള പാത തകരുകയുണ്ടായി. തുടര്‍ന്നാണ് പെരിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് നേര്യമംഗലം പാലം പണിയുകയും പുതിയപാത നിര്‍മ്മിക്കുകയും ചെയ്തത്.

bridge-15515


1935 മാര്‍ച്ച് 2ന് ശ്രീ ചിത്തിരതിരുനാള്‍ രാമവര്‍മ്മയാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയുടെ വ്യാപര ബന്ധങ്ങള്‍ വളത്തിയെടുക്കാന്‍ നേര്യമംഗലം പാലം വഹിച്ച പങ്ക് വളരെ വലുതാണ്. കേരളം വീണ്ടുമൊരു പ്രളയക്കാലത്തെ അതിജീവിച്ച് മുന്നേറുമ്പോള്‍ ഹൈറേഞ്ചിന്റെ കവാടമായ നേര്യമംഗലംപാലം സാംസ്‌കാരികമൂല്യങ്ങളും കുടിയേറ്റത്തിന്റെ ചരിത്രങ്ങളുമായി ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. 4.9 മീറ്റര്‍ വീതിയിലും 214 മീറ്റര്‍ നീളത്തിലുമാണ് നേര്യമംഗലം പാലം നിര്‍മ്മിച്ചിരിക്കുന്നത്.

Idukki
English summary
south India's first bridge at 83rd year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X