• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തില്‍ ശ്രദ്ധിക്കേണ്ടത്; ചട്ടം ലംഘിച്ചാല്‍ കടുത്ത നടപടി

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ചട്ടം ഉറപ്പു വരുത്തുന്നതിന് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ക്ലാര്‍ക്ക്, ഒ.എ, സിവില്‍ പോലീസ് ഓഫീസര്‍, വീഡിയോ ഗ്രാഫര്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ടാകും. ദിവസവും എം.സി.സി നോഡല്‍ ഓഫീസര്‍ എഡിഎമ്മിന് സ്‌ക്വാഡ് റിപ്പോര്‍ട്ട് നല്‍കണം. പൊതു ഇടങ്ങളിലെ ചട്ട വിരുദ്ധ പരസ്യം നീക്കം ചെയ്യുന്നതിന്റെ ചെലവ് കണക്ക് അസി. ചെലവ് നീരിക്ഷകര്‍ക്കും ധനകാര്യ നോഡല്‍ ഓഫീസര്‍ക്കും നല്‍കും.

പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ഉറപ്പുവരുത്തേണ്ടത് സ്‌ക്വാഡിന്റെ ചുമതലയാണ്. സര്‍ക്കാര്‍ ഭൂമിയിലോ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമരെഴുത്ത്, പോസ്റ്റര്‍, കട്ട്ഔട്ട്, ബോര്‍ഡ്, പോസ്റ്റര്‍, ബാനര്‍, കൊടി തോരണങ്ങള്‍ എന്നിവ പാടില്ല. പൊതുസ്ഥലങ്ങളോ കെട്ടിടങ്ങളോ നിയമം കര്‍ശനമായി പാലിച്ചു വേണം സംഘടനകള്‍ക്ക് പ്രചാരണത്തിന് നല്‍കുവാന്‍. എല്ലാ സംഘടനകള്‍ക്ക് ഒരു പോലെ അവസരം ലഭിക്കുന്ന വിധത്തിലായിരിക്കണം അനുമതി നല്‍കേണ്ടത്. ഉടമസ്ഥരുടെ അനുമതിയോടെ മാത്രമേ സ്വകാര്യ സ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുവാന്‍ പാടുള്ളൂ.

പിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫും

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

നിരോധനമുളള സ്ഥലങ്ങളില്‍ ഒരു കാരണവശാലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഭൂമിയിലുളള ചുമരെഴുത്ത്, പോസ്റ്റര്‍ എന്നിവ ഉടന്‍ നീക്കം ചെയ്യണം. റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, റെയില്‍വേ പാലങ്ങള്‍, റോഡിന് സമീപം എന്നിങ്ങനെയുളള രാഷ്ട്രീയ കക്ഷികളുടെ അനധികൃത പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യണം. അനുമതിയില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള രാഷ്ട്രീയ പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. ചട്ടവിരുദ്ധ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌ക്വാഡിനെ അറിയിക്കണം.

ദേവികുളം - 9496595621

ഉടുമ്പന്‍ചോല - 6238862782

തൊടുപുഴ- 9447066739

ഇടുക്കി- 9526853682

പീരുമേട് - 9447845263

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

Idukki

English summary
Special Election Squad to Check Campaign of Political Parties in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X