ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യം!! നിര്‍ദേശം യോഗത്തില്‍!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: നിരവധി കായികതാരങ്ങളാണ് പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ ഇടുക്കി ജില്ലയില്‍ നിന്നും വളര്‍ന്നു വന്നിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഇടുക്കി ജില്ലയെ കായികതലത്തില്‍ മുന്‍നിരയില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 2017-2018 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തിലാണ് കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത്.

ജില്ലയിലെ കായികരംഗം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി മികച്ച സൗകര്യങ്ങളോടു കൂടി ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് കെട്ടിടവും സ്റ്റേഡിയവും നിര്‍മിക്കേണ്ടത് അനിവാര്യമാണെന്നും പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും കുറഞ്ഞത് ഒരു സ്റ്റേഡിയം എങ്കിലും നിര്‍മിക്കേണ്ടതുണ്ടെന്നും കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനായി കുറഞ്ഞത് 4 നീന്തല്‍ കുളങ്ങള്‍ എങ്കിലും ജില്ലയില്‍ നിര്‍മിക്കേണ്ടതാണെന്നും സപോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു.

sportcouncil-15

തൊടുപുഴ സിസിലിയ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗം ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനായ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ് അധ്യക്ഷനായിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി മായാദേവി, വിവിധ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സ്പോര്‍ട്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ദ്രോണാചാര്യ കെ ടി തോമസ് മാഷ്, വിവിധ കായിക താരങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Idukki
English summary
sports coucil annual day celebration held in thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X