ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളിക്കളമൊരുക്കി കാഞ്ചിയാര്‍: ലക്ഷ്യം കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കാഞ്ചിയാറിലെ കായിക പ്രേമികള്‍ക്കും വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കും പുത്തനുണര്‍വേകാന്‍ കളിക്കളമൊരുക്കി ഗ്രാമപഞ്ചായത്ത്. മേപ്പാറയില്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ കളിക്കളം . മണ്ണിട്ട് ലെവല്‍ ചെയ്ത് വശങ്ങളില്‍ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് വല കെട്ടി വോളിബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റിനുതകും വിധത്തിലാണ് കളിക്കളത്തിന്റെ നിര്‍മ്മാണം. ഈ വല അഴിച്ചു മാറ്റിയാല്‍ അത്ലറ്റിക്സ് കായിക മത്സരങ്ങള്‍ക്കും വിനിയോഗിക്കാം.

ഗ്രാമപഞ്ചായത്തിന്റെ ആദ്യ കളിക്കളമാണിത്. ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം, അംഗന്‍വാടി, തമിഴ് മീഡിയം ഏകാധ്യാപക സ്‌കൂള്‍ എന്നിവയെല്ലാം ഈ കളിക്കളത്തിന് സമീപത്തായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ കളിക്കളം ഒരുപോലെ പ്രയോജനപ്പെടും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം , പൈക്ക കായിക മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌കൂളുകളുടെയും മറ്റും മൈതാനങ്ങളിലാണ് നടത്തിയിരുന്നത്.

groundidukki-

പഞ്ചായത്ത് പുതുതായി കളിക്കളം നിര്‍മ്മിച്ചതോടെ ഇനി ഇത്തരം കായിക മത്സരങ്ങളും ഓണത്തോടനുബന്ധിച്ചുള്ള വിവിധ ടൂര്‍ണമെന്റുകളുമെല്ലാം ഇവിടെ നടത്താനാകും. ജനങ്ങളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച കളിക്കളം പഞ്ചായത്തിലെ കായിക മുന്നേറ്റത്തിന് മുതല്‍കൂട്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് പറഞ്ഞു

Idukki
English summary
stadium setting up in kanchiyar to promote athletics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X