ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബശ്രീയിലൂടെ ഇനി സ്റ്റാര്‍ട്ടപ്പ് വില്ലേജ്; ഗ്രാമീണ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിക്കും...

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കുടുംബശ്രീയിലൂടെ ജില്ലയിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും അതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാക്കാനും പുതിയ പദ്ധതിയൊരുങ്ങുന്നു. ഗ്രാമീണ മേഖലയില്‍ സംരംഭ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പരിപാടിയാണ് ഇടുക്കിയിലും ആരംഭിക്കുന്നത്.

<strong>മൺസൂൺ ടുറിസം; നീപയും അലർട്ടും മേഖലയ്ക്ക് തിരിച്ചടിയാകുന്നു, വിദേശ വിനോദ സഞ്ചാരികളിൽ 60 ശതമാനത്തിന്റെ കുറവ്!</strong>മൺസൂൺ ടുറിസം; നീപയും അലർട്ടും മേഖലയ്ക്ക് തിരിച്ചടിയാകുന്നു, വിദേശ വിനോദ സഞ്ചാരികളിൽ 60 ശതമാനത്തിന്റെ കുറവ്!

സംസ്ഥാനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ജില്ലയില്‍ ഇടുക്കി ബ്ലോക്കിലാണ് ആദ്യം ആരംഭിച്ചത്്. അടുത്ത നാല് വര്‍ഷം കൊണ്ട് 1779 സംരംഭങ്ങള്‍ തുടങ്ങാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇടുക്കി ബ്ലോക്കിലെ 6 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരാണ് ഇതിന്റെ നടത്തിപ്പെന്നും എസ്.വി.ഇ.പി പദ്ധതിയുടെ കീഴിലുള്ള എല്ലാ സേവനങ്ങളും ഈ സെന്ററിലൂടെ ലഭ്യമാകും. സംരംഭക പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ ശാക്തീകരണവും മെച്ചപ്പെടും.

Kudumbasree

സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പരിപാടിയുടെ ബ്ലോക്ക് വിഭവകേന്ദ്രം ഉദ്ഘാടനം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വ്വഹിച്ചു. കുടുബശ്രീയിലൂടെ മികച്ച രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി അയല്‍ക്കൂട്ടങ്ങളില്‍ നിന്നും സി.ഡി.എസ്സുകള്‍ വഴി മൂന്നാം ഘട്ടമായി ലഭിച്ച 625467 രൂപയുടെ ചെക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി. ജി കളക്ടര്‍ക്കു കൈമാറി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 4298609 രുപയുടെ ചെക്ക് ആണ് സംസ്ഥാനമിഷന്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Idukki
English summary
Startup Village is now through Kudumbashree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X