Get Updates
Get notified of breaking news, exclusive insights, and must-see stories!

മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സർക്കാർ

തൊടുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സംസ്ഥാന സർക്കാർ. ഹോം സ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തെ ലൈസൻസിനാണ് അപേക്ഷിച്ചത്.

ഡിസംബർ 31 വരെയാണ് പുതുക്കി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. 2022 മുതൽ 2023 വരെ പഞ്ചായത്ത്, കെട്ടിടത്തിന് ലൈസൻസ് നൽകിയിരുന്നു ആ ലൈസൻസ് കാലായളവാണ് മാർച്ചിൽ അവസാനിച്ചത്.

mathew kuzhalnadan

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് എതിരെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി കുഴൽനാടൻ രം​ഗത്ത് വന്നപ്പോൾ ഈ റിസോർട്ടിനെതിരെ വിവിധ ഭാ​​ഗങ്ങളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു. നിയമ ലംഘനം നടത്തി എന്ന തരത്തിലുള്ള ആരോപണം ആണ് ഉയർന്നത്. ഇതിനിടയിലാാണ് റിസോർട്ടിന് ലൈസൻസ് പുതുക്കി കിട്ടിയത്.

മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണ് എന്ന ആരോപണവുമായി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്ത് വന്നിരുന്നു. ഭൂപതിവ് ചട്ടപ്രകാരം വീട് വെക്കാനും കൃഷി ചെയ്യാനും മാത്രം ആണ് ചിന്നക്കനാൽ വില്ലേജിൽ സ്ഥലം വാങ്ങാൻ കഴിയുക എന്നും തനിക്ക് കേരളത്തിൽ എവിടെയും വീടില്ലെന്ന് ചിന്നക്കനാൽ വില്ലേജ് ഓഫീസർക്ക് സത്യവാങ്മൂലം നൽകി സ്ഥലം വാങ്ങിയാണ് കുഴൻനാടൻ അവിടെ റിസോർട്ട് നിർമ്മിച്ചത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം,

'' അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് റിസോർട്ടല്ല, ഗെസ്റ്റ് ഹൗസ് ആണ് എന്നാണ്. അത് നുണയാണ്. റിസോർട്ട് ബിസിനസ് ആണ് അവിടെ നടക്കുന്നത്. ഇപ്പോഴും ബുക്കിം​ഗ് നടക്കുന്നുണ്ട്. പശ്ചിമ ഘട്ടവും പ്രകൃതിയും നശിക്കും എന്നും റിസോർട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും ആവശ്യപ്പെടുന്ന എം എൽ എയാണ് നിയമവിരുദ്ധമായി അവിടെ സ്ഥലം വാങ്ങി റിസോർട്ട് നടത്തുന്നത്, '' എന്നും മോഹനൻ ആരോപിച്ചിരുന്നു.

അതേസമയം, കരുവന്നൂർ ബാങ്കിൽ സി പി എം നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച് മാത്യു കുഴൽ നാടന്റെ പ്രസം​ഗത്തിനെതിരെ നിയമസഭയിൽ ഭരണപക്ഷം ബഹളം വെച്ചിരുന്നു. കുഴൽനാടൻ സംസാരിച്ചി തീരുന്നതിന് മുമ്പ് സ്പീക്കർ മൈക്ക് ഓഫ് ആക്കുകയും ചെയ്തിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+