Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ്: രണ്ടാനച്ഛന്‍ അറസ്റ്റില്‍!

രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പത്തനംതിട്ട സ്വദേശിയായ അനൂപിനെ ഇടുക്കി ശാന്തന്‍പാറ പോലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ ഇയാള്‍ 9 വര്‍ഷത്തോളമായി പൂപ്പാറയിലാണ് താമസിക്കുന്നത്. പൂപ്പാറയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടിയെ ഇയാള്‍ ശാരീരികമായി ചൂഷ്ണം ചെയ്ത് വരികയായിരുന്നു.

rapecase-15

പല ദിവസങ്ങളിലും കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പ്രതി വിസമ്മതിച്ചതോടെയാണ് പെണ്‍കുട്ടിയുടെ അമ്മക്കു സംശയം തോന്നിയത്. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയോട് കൂടുതലായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി പെടുകയും ചെയ്്തു. അമ്മയുടെ പരാതിയില്‍ ശാന്തന്‍പാറ എസ് ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനൂപിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+