ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ്: രണ്ടാനച്ഛന്‍ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പത്തനംതിട്ട സ്വദേശിയായ അനൂപിനെ ഇടുക്കി ശാന്തന്‍പാറ പോലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ ഇയാള്‍ 9 വര്‍ഷത്തോളമായി പൂപ്പാറയിലാണ് താമസിക്കുന്നത്. പൂപ്പാറയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടിയെ ഇയാള്‍ ശാരീരികമായി ചൂഷ്ണം ചെയ്ത് വരികയായിരുന്നു.

<strong>ഒടുവില്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ജയിലില്‍!!! കണ്ണൂരില്‍ എത്തും മുമ്പുള്ള ഇടത്താവളം..</strong>ഒടുവില്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ജയിലില്‍!!! കണ്ണൂരില്‍ എത്തും മുമ്പുള്ള ഇടത്താവളം..

rapecase-15

പല ദിവസങ്ങളിലും കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പ്രതി വിസമ്മതിച്ചതോടെയാണ് പെണ്‍കുട്ടിയുടെ അമ്മക്കു സംശയം തോന്നിയത്. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയോട് കൂടുതലായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി പെടുകയും ചെയ്്തു. അമ്മയുടെ പരാതിയില്‍ ശാന്തന്‍പാറ എസ് ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനൂപിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്റ് ചെയ്തു.

Idukki
English summary
step father arrested on molesting girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X