ആരും എറിയുന്നതല്ല; ഇടുക്കിയിലെ കല്ലുമഴയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്?
ലൈ രണ്ട് മുതലാണ് പാറവിളയിൽ സുരേഷിന്റെയും അടുത്തുള്ള ഭാര്യ പിതാവിന്റെയും വീടിന് മുകളിൽ കല്ലുമഴ പെയ്യാൻ തുടങ്ങിയത്
കട്ടപ്പന: കല്ലുമഴയെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെയൊന്ന് ഉണ്ടെന്ന് എത്രപേർ വിശ്വസിക്കുന്നുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇടുക്കി ജില്ലയിലെ ഉപ്പുതറയിലുള്ള രണ്ട് വീട്ടുകർക്ക് ഇനി അങ്ങനെയൊരു സംശയമുണ്ടാകില്ലെന്ന് ഉറപ്പാണ്. ഏകദേശം ഒരു മാസത്തോളമായി ഇവർ അതിന് സാക്ഷികളും അനുഭവസ്ഥരുമാണ്. ജൂലൈ രണ്ട് മുതലാണ് പാറവിളയിൽ സുരേഷിന്റെയും അടുത്തുള്ള ഭാര്യ പിതാവിന്റെയും വീടിന് മുകളിൽ കല്ലുമഴ പെയ്യാൻ തുടങ്ങിയത്.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
തുടക്കത്തിൽ ആരെങ്കിലും എറിയുന്നതാകും എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അവർ പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു." ഒരു മാസത്തോളമായി ഇത് ആരംഭിച്ചിട്ട്. അതുകൊണ്ട് ഉറങ്ങാൻ പോലും സാധിക്കുന്നില്ല. സംഭവം ആദ്യമായി നടന്നപ്പോൾ ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി സംഭവസ്ഥലം പരിശോധിക്കുകയും ചെയ്തു. ആദ്യമൊക്കെ രാത്രി മാത്രമായിരുന്നു. ഇപ്പോൾ പകലുമുണ്ട്," സുരേഷ് പറഞ്ഞു.
ഇപ്പോൾ കല്ലുകൾ വന്ന് പതിക്കുന്നതിന്റെ തീവ്രതയും കൂടിയതായി വീട്ടുകാർ പറയുന്നു. ഒരു വീട്ടിൽ സുരേഷിനൊപ്പം ഭാര്യയും നാല് മക്കളുമാണ് താമസിക്കുന്നത്. അടുത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പിതാവും കുടുംബവും താമസിക്കുന്നതും. കല്ലുമഴയുടെ തീവ്രത കൂടിയതോടെ ഇവിടെ താമസിക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ പ്രാദേശിക ജനപ്രതിനിധികളെത്തി ഇവരെ മാറ്റിപാർപ്പിച്ചു.
കല്ല് പതിച്ച് വീടിനും കാര്യമായ കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അസ്പറ്റോസ് ഷീറ്റിട്ട വീടുകളാണ് രണ്ടും. കല്ല് പതിച്ച് ഷീറ്റുകൾ ഭാഗികമായ തകർന്നു. വീടുകളുടെ സമീപം ഭൂമി ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഒരുവീടിന്റെ ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. കല്ലുമഴ കാണാൻ നിരവധി പേരാണ് സ്ഥലത്തെത്തുന്നത്.
ഭൗമശാസ്ത്ര സംഘവും സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. ഭൂമിയുടെ ഉപരിതലത്തിലെ പാറകളും ധാതുക്കളും തകർക്കുന്നതോ അലിഞ്ഞുപോകുന്നതോ ആണ് സംഭവമെന്നാണ് ഭൗമശാസ്ത്രജ്ഞൻ സുനിൽ കുമാർ പറയുന്നത്. ഇത്തരത്തിലൊരു പാറ വീടിനടുത്ത് ഉണ്ടാകമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പറ്റുവെന്ന നിലപാടിലാണ് വിദഗ്ധ സംഘവും.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications