ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയില്‍ തെരുവ്‌നായ ശല്യം രൂക്ഷം: രാത്രികാലങ്ങളല്‍ ടൗണില്‍ ഭീകരാന്തരീക്ഷം!!

  • By Desk
Google Oneindia Malayalam News

അടിമാലി: ഒരു ഇടവേളക്ക് ശേഷം അടിമാലി ടൗണില്‍ വീണ്ടും തെരുവ് നായ ശല്യം വര്‍ധിക്കുന്നു.മത്സ്യ മാംസ്യ വ്യാപാരശാലകള്‍ ഏറെയുള്ള മാര്‍ക്കറ്റ് ജംഗ്ഷനും പരിസരപ്രദേശങ്ങളും തെരുവ് നായക്കള്‍ കൈയ്യടക്കിയതോടെ കാല്‍നടയാത്രക്കാരും ഇരു ചക്രയാത്രികരും ഭീതിയിലാണ്. ഇരുള്‍ വീഴുന്നതോടെ കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നായ്ക്കളെ തുരത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവയുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു.

ഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇന്റലക്ച്വലിസം; അടൂര്‍ വിഷയത്തില്‍ വിടി ബല്‍റാംഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇന്റലക്ച്വലിസം; അടൂര്‍ വിഷയത്തില്‍ വിടി ബല്‍റാം

straydog

വീണ്ടും നായ്ക്കള്‍ പെറ്റുപെരുകിയതോടെ രാത്രികാലത്തും പുലര്‍ച്ചെയും അടിമാലി ടൗണിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഉണ്ടാകുന്നു. നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. രാവിലെ തനിയെ വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ പലരും തെരുവ് നായ് ആക്രമണം ഭയന്നാണ് സഞ്ചരിക്കുന്നത്. ക്രമാതീതമായി വര്‍ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Idukki
English summary
Stray dog threat in Adimali town, pedestrians face challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X