ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ തെരുവു നായശല്ല്യം രൂക്ഷം!!! രാത്രിക്കാലങ്ങളില്‍ സഞ്ചാരികള്‍ക്കും ഭീക്ഷണി....

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ തെരുവുനായശല്ല്യം രൂക്ഷം. രാത്രികാലങ്ങളിലടക്കം തെരുവുനായകള്‍ കൂടുതലായി ഇറങ്ങുന്നതിനാല്‍ വിനോദസഞ്ചാരികളും കാല്‍നടയാത്രികരും ഭീക്ഷണിയായിരിക്കുകയാണ്. അക്രമണകാരികളായ തെരുവുനായ്കള്‍ രാത്രികാലത്ത് കൂട്ടമായി ടൗണിലും മറ്റും അലഞ്ഞുതിരിയുന്ന അവസ്ഥയാണ് നിലവില്‍.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍ </strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

രാത്രിയില്‍ കാല്‍നടയായും ഇരുചക്ര വാഹനങ്ങളിലുമടക്കം ഇഥുവഴി കടന്നു പോകുന്നവര്‍ക്കെതിരെ നായ്ക്കള്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കന്ന സാഹചര്യവും ഉണ്ട്. തെരുവാനായ ശല്യത്തിന് പരിഹാരം കാണുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

Dog

പകല്‍ സമയത്തേക്കാള്‍ കൂടുതല്‍ നായ് ശല്യം രൂക്ഷമായിരിക്കുന്നത് രാത്രികാലത്താണ്. മൂന്നാര്‍ കോളനി റോഡിലാണ് ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കള്‍ കൂട്ടാമായി ചുറ്റിതിരിയുന്നത്. അതുകൊണ്ട് തന്നെ രാത്രികാലത്ത് ഇതുവഴി ഭീതിയോടെയാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. നായ്ക്കള്‍ കുരച്ചുകൊണ്ട് വാഹനങ്ങള്‍ക്ക് നേരെ ചാടുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നന്നുണ്ടെന്നും മൂന്നാര്‍ കോളനി നിവാസികള്‍ പറയുന്നു.

ഇരുചക്ര വാഹനയാത്രികര്‍ നായ്ക്കളുടെ അക്രമണത്തില്‍ അപകടത്തില്‍പെട്ട് പരിക്കേറ്റ് അശുപത്രിയില്‍ ചികിത്സ തേടിയ സംഭവങ്ങളും സമീപ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും അടക്കം ആയിരക്കണക്കിന് ആളുകളുള്ള പ്രദേശത്ത് വന്‍തോതില്‍ വര്‍ദ്ധിച്ച് വരുന്ന തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Idukki
English summary
Street dog issue in Thrissur Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X