വാട്സ് ആപ്പിൽ കൂട്ടുകാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; വിദ്യാർത്ഥിനിയും സുഹൃത്തും അറസ്റ്റിൽ!!
കോതമംഗലം: വിവിധ ഇടങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ വാട്‌സപ്പിലൂടെ കൈമാറിയ കുറ്റത്തിന് വിദ്യാര്‍ത്ഥിനിയും സുഹൃത്തും പിടിയില്‍. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന എം എസ് ഡബ്ലൂ വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങളാണ് ഒപ്പം താമസിക്കുന്ന സുഹൃത്തുകൂടിയായ പെണ്‍കുട്ടി വാട്‌സപ്പിലൂടെ മറ്റൊരാള്‍ക്ക് കൈമാറിയത്.
സംഭവുമായി ബന്ധപ്പെട്ട് ആതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിനിയായ 23 കാരിയും ഇവരുടെ സുഹൃത്തായ കണിയാപാറമ്പില്‍ അരുണ്‍ പീറ്റര്‍ എന്ന യുവാവുമാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ വീഡിയോയും,ഫോട്ടയും അറിയാതെ പകര്‍ത്തിയതിനും ഷെയര്‍ ചെയ്തതിനുമാണ് കേസ്.

ഹോസ്റ്റല്‍ മുറിയില്‍വെച്ചും ഇന്റണ്‍ഷിപ്പുമായി ബന്ധപ്പെട്ട് പൂനയില്‍ താമസിച്ച സമയത്തുമാണ് ചിത്രങ്ങള്‍ പെണ്‍കുട്ടി അറിയാതെ പകര്‍ത്തിയത്. പ്രതികളില്‍ നി്ന്നും ചിത്രങ്ങളടങ്ങുന്ന മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications