വീണ്ടും അധ്യാപകന്റെ ക്രൂരപീഡനം; കൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പീഡന വിവരം പുറത്തറിഞ്ഞത് കൗണ്‍സിലിംഗിലൂടെ!
അടിമാലി: ഇടുക്കി അടിമാലിക്കു സമീപം മാങ്കടവിലാണ് സംഭവം. സ്‌കൂളിലെ അധ്യാപകനായ കമ്പളികണ്ടം സ്വദേശി നെല്ലികുന്നേല്‍ വീട്ടില്‍ സാജനാണ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയെ പീഡനത്തിനരയാക്കിയത്.ഹോസ്റ്റലില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ക്ലാസ് മുറികളില്‍ ഒറ്റയ്ക്ക് എത്തിച്ചും പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് വീട്ടിലുള്ളവര്‍ പാതിരാ കുര്‍ബാനയ്ക്ക് പള്ളിയില്‍ പോകുമെന്ന് മുന്‍കൂട്ടി അറിഞ്ഞ സാജന്‍ ഈ സമയം താന്‍ വരുമെന്നും വീടിന്റെ വാതില്‍ തുറന്നു തരണമെന്നും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ കൊന്നു കളയുമെന്നും പിറ്റേ ദിവസത്തെ പത്രത്തില്‍ കൊലപാതക വാര്‍ത്ത വരുമെന്നും ഭീഷണിപ്പെടുത്തി.രാത്രി പതിനൊന്നരയോടെ പെണ്‍കുട്ടിയുടെ മാതാ പിതാക്കളും സഹോദരിയും പള്ളിയില്‍ പോയി. ഈ സമയം പെണ്‍കുട്ടിയുടെ പിതാവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഉറക്കത്തിലായിരുന്നു. ഇതിനിടെ പ്രതിയായ സാജന്‍ പെണ്‍കുട്ടിയുടെ വീടിന്റെ പിന്നിലെത്തുകയും വീടിനു പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതോടെ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ വീടിനു പിന്നിലിട്ടും അധ്യാപകന്‍ ബലാസംഗം ചെയ്തു. സംഭവങ്ങള്‍ പുറത്തറിയരുതെന്നും കുട്ടിയോട് ഇയാള്‍ താക്കീത് നല്‍കിയിരുന്നു. കുട്ടി മാനസികമായി പരിമുറുക്കം അനുഭവിച്ചു വന്നതേ തുടര്‍ന്നാണ് കൗണ്‍സിലിംഗ് നടത്തിയത്.പീഡന വിവരം കൗണ്‍സിലിംഗിലൂടെ പുറത്തുവരികയും തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.












Click it and Unblock the Notifications