ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്നിയാര്‍ പുഴയെ സംരക്ഷിച്ച് വിദ്യാര്‍ത്ഥികൂട്ടായ്മ: കോളേജ് വിദ്യാര്‍ത്ഥികള്‍ പുഴയെ രക്ഷിക്കാന്‍

  • By D
Google Oneindia Malayalam News

രാജക്കാട്: ക്രിസ്തുമസ് അവധിക്കാലകത്ത് സ്‌കൂള്‍ കോളേജ്തലത്തില്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എന്നാല്‍ ഒരു പുഴയെതന്നെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് രാജാക്കാട് എസ് എസ് എം കോളേജിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പന്നിയാര്‍ പുഴയില്‍ ശുചീകരണം യജ്ഞം ആരംഭിച്ചത്.

പ്രളയക്കാലത്തടക്കം പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളാണ് വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്നത്. പുഴയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും അഞ്ചു പഞ്ചയാത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പന്നിയാര്‍പുഴയെ മാലിന്യമുക്തമാക്കുകയുമാണ് ലക്ഷ്യമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിവിധ ഇടങ്ങളിലായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പിറക്കി മാറ്റിയും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുത്തുമാണ് ശുചീകരണം നടത്തിയത്.

students-1

പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്രാധാന്യം നല്‍കിയാണ് സപ്തദിന ക്യാമ്പ് ഇക്കുറി കോളേജ് അധികൃതര്‍ സംഘടിപ്പിച്ചത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും മികച്ച ഇടപെടല്‍ നടത്താന്‍ ഈ എന്‍ എസ് എസ് യൂണിറ്റ് സാധിച്ചിരുന്നു. സുകൃതം 2018 എന്നപേരിലാണ് ക്യാമ്പ് നടന്നു വരുന്നത്. നവകേരളത്തിന് യുവത്വത്തിന്റെ കൈതാങ്ങ് എന്ന ആശയത്തെ മുറുകെപിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇക്കുറി സന്നദ്ധസേവനരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അര്‍ജുന്‍ വി അജയന്‍,എന്‍ എസ് എസ് ലീഡര്‍മാരായ വിജീഷ്,വിന്‍സെന്റ്,ഐശ്വര്യ സാബു, അധ്യാപകരായ എന്‍ എം പ്രിജിത്ത്, കെ വി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

Idukki
English summary
students to save panniyar river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X