ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെ അനധികൃത നിര്‍മാണം ഹൈക്കോടതിയെ അറിയിക്കും: സബ്കളക്ടര്‍ രേണു രാജ്!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ അനധികൃതനിര്‍മാണം ഹൈക്കോടതിയെ അറിയിക്കുമെന്ന് സബ് കലക്ടര്‍ രേണു രാജ്. കോടതി വിധിയുടെ ലംഘനമുണ്ടായതും തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യും.നടന്ന സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും, റവന്യുസെക്രട്ടറിക്കും, കലക്ടര്‍ക്കും നല്‍കുമെന്നും രേണു രാജ് മൂന്നാറില്‍ പറഞ്ഞു.

<strong>മോദിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു; ഭാര്യയെ പോലും ബഹുമാനിക്കാത്തയാൾ, ധാര്‍മ്മികത പഠിക്കേണ്ട!!</strong>മോദിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു; ഭാര്യയെ പോലും ബഹുമാനിക്കാത്തയാൾ, ധാര്‍മ്മികത പഠിക്കേണ്ട!!

അതേസമയം ദേവികുളം സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായിമാത്രമാണ്. കോടതിവിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം. എം എല്‍ എയുടെ നിലപാടില്‍ പാര്‍ട്ടിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Renu S Rajendran

എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃതനിര്‍മാണത്തെയാണെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ തുറന്നടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സബ് കലക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. സിപിഐ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ജില്ലാനേതൃത്വത്തിന്റെ ഈ ഇടപെടല്‍.

അതേസമയം കയ്യേറ്റം ഒഴിപ്പിക്കുമെന്ന് സബ് കലക്ടര്‍. രേണു രാജ് അറിയിച്ചു.പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്.

Idukki
English summary
Sub collector Renu Raj's comment about Munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X