Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ പട്ടയം കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല: സബ് കളക്ടര്‍ രേണുരാജ്

മൂന്നാര്‍: മൂന്നാറില്‍ പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് പുതുതായി ചുമതലയേറ്റ ദേവികുളം സബ് കളക്ടര്‍ രേണുരാജ്. കൈയ്യേറ്റങ്ങളെക്കുറിച്ചു അന്വേഷണം നടത്തുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. പട്ടയം വിതരണം ചെയ്യുന്ന നടപടികള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്നും അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി മൂന്നാറിലെ വിവിധ സ്ഥലങ്ങള്‍ സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച കുട്ടിയാര്‍വാലി, മൂന്നാര്‍ സെറ്റില്‍മെന്റ് കോളനി, ലക്ഷം കോളനി, എം.ജി കോളനി തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. പട്ടയം ലഭിക്കുന്നതിന് അര്‍ഹതപ്പെട്ടവരുടെ പേരു വിവരങ്ങള്‍ തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. ശബരിമലയിലെ സുരക്ഷാചുമതല നല്‍കപ്പെട്ട വി.ഏര്‍.പ്രേം കുമാര്‍ സ്ഥലം മാറിപോയ ഒഴിവിലാണ് ദേവികുളം സബ്കളക്ടറായി രേണുരാജ് ചുമതലയേറ്റത്. ദേവികുളം തഹസിര്‍ദാര്‍ പി.കെ.ഷാജി യും സബ് കളക്ടറോടൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

landdocxuments-15

മൂന്നാറിലെ കൈയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മൂന്നാറിലെ പട്ടയവിതരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ കളക്ടര്‍ ചുമതലയേറ്റ് പട്ടയവിതരണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതോടെ കാലങ്ങളായി പട്ടയത്തിനു കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളുണരുകയാണ്. പുതിയ സബ്കളക്ടറുടെ നേതൃത്വത്തില്‍ ഇതിനകം കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+