ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടവടയില്‍ സബ്കളകടറുടെ കോലം കത്തിച്ചു: ഉദ്യോഗസ്ഥര്‍ മരം മുറിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്ന്!!

  • By Desk
Google Oneindia Malayalam News

വട്ടവട: കൃഷി ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതിന് തടസ്സമില്ലെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉദ്യോഗസ്ഥര്‍ മരം മുറിക്കുന്നതിന് തടസം നില്‍ക്കുകയാണെന്ന് ആരോപിച്ച് വട്ടവടയിലെ കര്‍ഷകര്‍ സബ്കളടറുടെയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും കോലം കത്തിച്ചു.അതേസമയം സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനുള്ള നീക്കം തടയാനാണ് റവന്യൂവകുപ്പ് ശ്രമിക്കുന്നത്.

പട്ടയഭൂമിയില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം വെട്ടിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് അറിയിച്ചു. മൂന്നാര്‍ ഡിവൈഎസ്പിക്കും മൂന്നാര്‍ വൈല്‍ഡ് ലാഫ് വര്‍ഡനും മരങ്ങള്‍ വെട്ടുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

vattavadaeffigy-15

നിലവിലെ ഉത്തരവനുസരിച്ച് സ്വന്തം ഭൂമികളില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ല. മാര്‍ച്ച് നാലിന് മരംമുറിയുടെ ഉദ്ഘാടനം വട്ടവടയില്‍ നടക്കാനിരിക്കവെയാണ് സബ്കളകടറുടെ പുതിയ നിര്‍ദ്ദേശം വന്നത്. ഇതാണ് വട്ടവടയിലെ കര്‍ഷകരെ കൂടുതല്‍ പ്രകോപിതരാക്കിയത്. വ്യാജപ്രചാരണങ്ങള്‍ നടത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ആറിന് വട്ടവടയില്‍ കര്‍ഷകരെ നേരില്‍കണ്ട് വസ്തുകള്‍ ധരിപ്പിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥരുടെ തീരുമാനം.


Idukki
English summary
sub collectors effigy set fire in vattavada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X