ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തേനീച്ചകള്‍ക്കായ് ഒരു സൂര്യകാന്തി തോട്ടം; തേനീച്ച കൃഷിയിൽ കർഷകന്റെ വിജയഗാഥ

  • By Desk
Google Oneindia Malayalam News

രാജാക്കാട്: തേനിച്ചകള്‍ക്കായി ഒരു സൂര്യകാന്തി തോട്ടം. ഇടുക്കി രാജാക്കാട് ഓലിക്കല്‍ ബേബിച്ചന്‍ എന്ന കര്‍ഷകനാണ് തന്റെ പുരയിടത്തില്‍ തേനിച്ച കൃഷിക്കൊപ്പം സൂര്യകാന്തിതോട്ടവും പരിപാലിച്ചു വരുന്നത്. തേനീച്ച കൃഷിയില്‍ തേന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സൂര്യകാന്തി ചെടികളുടെ കൃഷി ഏറെ സഹായകരമാകുന്നതായാണ് ബേബിച്ചന്‍ പറയുന്നത്.

സ്ഥല പരിമിതി ഉള്ളവര്‍ക്ക് പോലും കുറഞ്ഞ ചിലവില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കുന്ന തേനീച്ച കൃഷി രാജാക്കാട് മേഖലയിലെ മറ്റു കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തികൊടുത്തത് ഈ കര്‍ഷകനാണ്. വ്യത്യസ്ഥമായ കൃഷി രീതികള്‍ക്കൊണ്ട് എന്നും ശ്രദ്ധേയനായ ഈ കര്‍ഷകന്റെ സൂര്യകാന്തി കൃഷിയും ഇന്ന് നാട്ടിലെ സംസാര വിഷയങ്ങളില്‍ ഒന്നാണ്.

കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദികേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി

bee

വേനലില്‍ ചൂടില്‍ എല്ലാം കരിഞ്ഞുണങ്ങുന്ന സാഹചര്യത്തില്‍ തേനീച്ച പെട്ടിക്കുള്ളിലെ തേന്‍ ഉല്‍പ്പാദനം വളരെ കുറവായിരിക്കും. വേനല്‍ചൂടിനെ മറിക്കടക്കുന്നതിനൊപ്പം തേൻ ഉദ്പാദനം പഴയതുപോലെ നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇദ്ദേഹം സൂര്യകാന്തി പുഷ്പങ്ങളുടെ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. മുറ്റത്തുതന്നെ പൂക്കള്‍ നില്‍ക്കുന്നതിനാല്‍ തേന്‍ ശേഖരിക്കുവാന്‍ തേനീച്ചകള്‍ക്ക് ഏറെ സഹായകരമാണെന്ന് ബേബിച്ചന്‍ പറയുന്നു.

തമിഴ്നാട്ടിലെ തേനിയില്‍ നിന്നുമാണ് ബേബിച്ചന്‍ സൂര്യകാന്തി വിത്തുകള്‍ വാങ്ങിയത്. നിലവില്‍ ഇരുപത് സെന്റോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വരും വര്‍ഷത്തില്‍ തേനീച്ചപെട്ടികളുടെ എണ്ണംകൂടി വര്‍ദ്ധിപ്പിച്ച് സൂര്യകാന്തി കൃഷിയും കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.

Idukki
English summary
Sun flower farm for honey bees at Indukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X