ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യെസ്ഡി, ജാവ ബൈക്കുകള്‍ വീണ്ടും ഇടുക്കിയില്‍ ഹൈറേഞ്ചിന്റെ മലനിരകളില്‍ ഓടിയെത്തിയത് വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകാന്‍....

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യെസ്ഡി, ജാവ ബൈക്കുകള്‍ വീണ്ടും ഇടുക്കിയില്‍

മൂന്നാര്‍: ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന യെസ്ഡി ബൈക്കുകള്‍ വീണ്ടും ഇടുക്കിയുടെ മലമടക്കുകളിലേക്ക് ഓടിയെത്തി. മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ തിരുവനന്തപുരത്തു നിന്നുള്ള യെസ്ഡി, ജാവ സ്മോക്കിങ്ങ് ബാരല്‍സ് സംഘമാണ് ഇടുക്കിയിലെത്തിയത്. അറുപതുകള്‍ മുതല്‍ തൊണ്ണൂറുവരെയുള്ള കാലഘട്ടങ്ങളില്‍ ഹൈറേഞ്ചിനെ കീഴടക്കിയിട്ടുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് യുവാക്കള്‍ തിരഞ്ഞെടുത്തിരുന്നത് എസ് ഡി, ജാവ ബൈക്കുകളായിരുന്നു.

അത്യാധുനിക സംവിധാനങ്ങളടങ്ങിയ നിരവധി ബൈക്കുകള്‍ നിര്‍ത്തിലിറങ്ങുന്നുണ്ടെങ്കിലും ഇന്നും എസ് ഡി, ജാവ െൈബക്കുകളുടെ പ്രതാപത്തിന് മങ്ങലേറ്റിട്ടില്ല. കാതടപ്പിക്കുന്ന ശബ്ദവും യാത്രാ സുഖവും കാഴ്ചയിലെ രാജകീയതയുമെല്ലാം ഇപ്പോഴും ഈ വാഹനത്തെ വ്യത്യത്ഥമാക്കുന്നു.ഇന്നും എസ് ഡി, ജാവ ബൈക്കുകള്‍ പലരുടേയും സ്വകാര്യ അങ്കാരംതന്നെയാണ്. അത്തരത്തിലുള്ള ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് യെസ്ഡി ജാവ സ്മോക്കിങ്ങ് ബാരല്‍സ്.

javabikesinmunnar

ഓരോ വര്‍ഷവും ഇവരുടെ നേതൃത്വത്തില്‍ കുറഞ്ഞത് അഞ്ഞൂറ് കിലോമീറ്ററോളം യാത്ര നടത്തും. ഇത്തവണ ഇവര്‍ മഞ്ഞുമൂടുന്ന മലനിരകളുടെ മനോഹാരിത ആസ്വദിക്കുവാന്‍ തെക്കിന്റെ കാശ്മീരിലേക്കാണ് എത്തിയത്.. എസ് ഡി ജാവയുടെ വിവിധ മോഡലുകളിലുള്ള പതിനഞ്ചോളം വരുന്ന ബൈക്കുകളിലാണ് സംഘം മൂന്നാറില്‍ എത്തിയത്. ചെറുപ്പം മുതല്‍ എസ് ഡി, ജാവയോടുള്ള പ്രണയം നെഞ്ചിലേറ്റിയ അടിമാലി സ്വദേശി അനസ്സും സംഘത്തിലെ പ്രധാനിയാണ്. അഞ്ചോളം വരുന്ന ജാവ ബൈക്കുകള്‍ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. പ്രളയത്തിനു ശേഷം വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം മൂന്നാറിന്റെ മലനിരകളില്‍ എത്തിയത്.

Idukki
English summary
super bikes in munnar aflter flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X