ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരക്ഷിത കൂടൊരുക്കും കേരളം...!!! പ്രളയം ; പുനരധിവാസം വേഗത്തില്‍... പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി: പ്രളയാനന്തരണ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കുന്നതിനായി ഇനി സുരക്ഷിത കൂടൊരുക്കും കേരളം പദ്ധതി. പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് കിടക്കാനൊരു വീടു പോലുമില്ലാതെ ദുരിതത്തിലായവര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ ലഭ്യമാക്കുകയാണ് സുരക്ഷിത കൂടൊരുക്കും കേരളം - ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

<strong>തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ</strong>തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ

പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്തനിവാരണ നിധി എന്നിവയില്‍ നിന്നായി നാല് ലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്നത്. ദുരന്ത ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുള്ള നാശനഷ്ടം സംഭവിച്ചിട്ടുള്ള ലിസ്റ്റില്‍ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ പ്രളയ ദുരന്തത്തില്‍ വീട് നഷ്ടമായ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങളും ജില്ലയില്‍ പുരോഗമിക്കുകയാണ്.

Life mission

പദ്ധതിയില്‍ രണ്ട് തരം ഭവന നിര്‍മ്മാണ രീതിയാണ് ക്രമീകരിക്കുന്നത്. ഗുണഭോക്താക്കള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് നിര്‍മ്മിക്കുന്നതും സ്വന്തം മേല്‍നോട്ടത്തില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വീട് പൂര്‍ത്തിയാക്കി നല്കുന്നതും. ഗുണഭോക്താക്കള്‍ നേരിട്ടുള്ള രീതിയില്‍ സമ്മതപത്രം നല്കി രേഖകള്‍ സമര്‍പ്പിച്ച ശേഷം കരാര്‍ സ്വീകരിക്കുന്നതനുസരിച്ച് ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള സഹായം നല്കും. ലൈഫ് ഭവന പദ്ധതിയുടെ രൂപകല്പനയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

Idukki
English summary
'Surakshitha Koodorukkum Keralam' project in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X