ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൂര്യനെല്ലിയില്‍ ഭൂരഹിതര്‍ റവന്യൂ ഭൂമി കയ്യേറി...!!! കുടില്‍കെട്ടി താമസം ആരംഭിക്കും...!!!

  • By Desk
Google Oneindia Malayalam News

ചിന്നക്കനാല്‍: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ റവന്യൂ ഭൂമി കയ്യേറി പടുത വലിച്ചുകെട്ടി കുടിലുകള്‍ നിര്‍മ്മിച്ചു. സൂര്യനെല്ലി ടൗണിന് സമീപം ബിഎല്‍റാവ് റൂട്ടില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള മൂന്നേക്കറോളം സ്ഥലമാണ് കയ്യേറിയത്.

പ്രദേശത്തെ ഏലത്തോട്ടങ്ങളിലും, തേയില്‍ത്തോട്ടങ്ങളിലും ജോലി ചെയ്യുന്നവരും, പെന്‍ഷന്‍പറ്റി പിരിഞ്ഞവരും, സ്ത്രീകളുംകുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ ചേര്‍ന്നാണ് കയ്യേറ്റം നടത്തിയത്. ലയങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവരില്‍ പലര്‍ക്കും നിലവില്‍ അവിടങ്ങളില്‍ തുടരാനാകാത്ത സാഹചര്യമുണ്ട്.

strike

വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!

നിലവില്‍ കയ്യേറിയ ഭൂമിയില്‍ ചിലര്‍ ടാര്‍പ്പോളിന്‍ വലിച്ച് കെട്ടിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ കുടിലുകള്‍ കെട്ടി താമസം ഉറപ്പിക്കുവാനാണ് ഇവരുടെ തീരുമാനം. ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി മുന്‍പ് ഈ സ്ഥലം കൈവശപ്പെടുത്തി പട്ടയം നേടിയിടുത്തിരുന്നു.

എന്നാല്‍ 2010ല്‍ റവന്യൂ വകുപ്പ് പട്ടയം റദ്ദ് ചെയ്ത് ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഭൂരഹിതരായി കഴിയുന്ന തങ്ങള്‍ക്ക് ഭൂമി നല്‍കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും, സ്ഥലത്തിനായി അപേക്ഷകള്‍ നല്‍കി കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെന്നും മേഖലയില്‍ റവന്യൂ ഭൂമി ഇല്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ഭൂമി കയ്യേറിയവര്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും കുടില്‍ കെട്ടി താമസിക്കുന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് തൊഴിലാളികള്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
Suryanelli land strike, Revenue land encroached
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X