ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിയെ പിടിച്ച അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു!!!

Google Oneindia Malayalam News

രാജാക്കാട്: ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തമിഴ്നാട്ടില്‍ നിന്നും പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. മേല്‍ ഉദ്യോഗസ്ഥര്‍ അറിയാതെ പ്രതിയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ചായിരുന്നു രണ്ട് എ എസ് ഐ മാരുള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരെ ഇടുക്കി എസ് പി സസ്പെന്റ് ചെയ്തത്.

ഇന്നലെയാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. രാജാക്കാട് സ്റ്റേഷനിലെ എ എസ് ഐ സി വി ഉലഹന്നാന്‍, വെള്ളത്തുവല്‍ സ്റ്റേഷനിലെ എ എസ് ഐ സജി എന്‍ പോള്‍, ശാന്തമ്പാറ സ്റ്റേഷനിലെ എ ആര്‍ സി പി ഒ സനീഷ്, രാജാക്കാട് സ്റ്റേഷനിലെ സി പി ഒ മാരായ ഓമനക്കുട്ടന്‍, രമേശ് എന്നിവരെയാണ് സസ്പെന്റ് ചെയ്തിരുന്നത്. ഇതോടൊപ്പം തന്നെ രാജാക്കാട് എസ് ഐ പി ഡി അനൂപ്മോനെതിരേ വകുപ്പ് തല നടപടിയ്ക്കും എസ് പി ശുപാര്‍ ചെയ്തിരുന്നു.

rajakad

കഴിഞ്ഞ പതിനാലിന് പൂപ്പാറയില്‍ റിസോര്‍ട്ട് ഉടമ ജോസഫ് വര്‍ഗ്ഗീസിനെയും എസ്റ്റേറ്റ് ജീവനക്കാരന്‍ മുത്തയ്യയേയും കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ബോബിനെ തമിഴ്‌നാട് മധുരയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവിടെ വെച്ച് അറസ്റ്റ് ചെയ്ത പ്രതിയുമൊത്തുള്ള പടം എടുത്ത് പൊലീസിന്റെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുര്‍ന്ന് ഗ്രൂപ്പില്‍ നിന്നും ആരോ ചിത്രം പത്ര മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. പിറ്റേ ദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ ചിത്രങ്ങള്‍ വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്.

Idukki
English summary
suspension of investigating officers withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X