സമ്മതിദായകര്‍ക്ക് തിരഞ്ഞെടുപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ച് ഇടുക്കി
മൂന്നാര്‍: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ക്കായി ഓണ്‍ലൈന്‍ വോട്ടര്‍ ക്വിസ്സ് പോഗ്രാം സംഘടിപ്പിച്ച് ഇടുക്കി. ജില്ലയിലെ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ന് രാത്രി 8 മണിക്ക് ഓണ്‍ലൈന്‍ ക്വിസ്സ് സംഘടിപ്പിക്കുന്നത്. www.electionidukki.in എന്ന വെബ്സൈറ്റ് മത്സരം നടക്കുന്നത്.ഓരോ മാര്‍ക്കു വീതമുള്ള 60 ചോദ്യങ്ങള്‍ക്ക് 30 മിനിറ്റ് സമയത്തിനുള്ളില്‍ ഉത്തരം നല്‍കണം.
ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മൂന്നാറില്‍ സൗജന്യ താമസവും മറ്റ് സമ്മാനങ്ങളും ലഭിക്കും. ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഇടുക്കി ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററാണ് വെബ്സൈറ്റ് തയ്യാറാക്കിരിക്കുന്നത്. സൈറ്റില്‍ രജിസട്രര്‍ ചെയ്തവരാണ് ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കുന്നത്.

ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും സമ്മതിദായകരുടെ അവബോധം വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലുള്ള താല്പര്യവും വിശ്വാസവും ഉയര്‍ത്തി അതുവഴി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ക്വിസ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications