ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടി നാരായണന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു: നെടുകണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പോലീസുകാരിലേക്കും അന്വേഷണം, പ്രതിഷേധവുമായി സിപിഐ രംഗത്ത്!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജില്ലാ പോലീസ് മേധാവിയായി ടി നാരായണന്‍ ചുമതലയേറ്റു. നെടുകണ്ടം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് വിവാദത്തിലായ മുന്‍ എസ്പി കെബി വേണുഗോപാലിന് പകരമാണ് ടി നാരായണന്‍ നിയമിതനായത്. രാജ്കുമാര്‍ കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ടതേ തുടര്‍ന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ എസ്പിയായി കെബി വേണുഗോപാലിനെ സ്ഥലംമാറ്റുകയായിരുന്നു. ടി നാരായണന്‍ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.

<strong>കേന്ദ്രത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപിമാർ സഭയിൽ, ഹേമ മാലിനിക്കും റൂഡിക്കും കയ്യടിച്ച് പ്രതിപക്ഷം</strong>കേന്ദ്രത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപിമാർ സഭയിൽ, ഹേമ മാലിനിക്കും റൂഡിക്കും കയ്യടിച്ച് പ്രതിപക്ഷം

തൃശൂര്‍, പത്തനംതിട്ട, മലപ്പുറം എസ്പിയായും പോലീസ് ആസ്ഥാനത്ത് എഐജിയായും സേവനമനുഷ്ഠിച്ചിരുന്നു. തിരുവല്ല മാന്നാര്‍ സ്വദേശിയാണ്. കര്‍ണാടക കൂര്‍ഗ് കളക്ടര്‍ പിഐ ശ്രീവിദ്യ ആണ് ഭാര്യ. മാധവ് മകനാണ്. അതേസമയം നെടുകണ്ടം കസ്റ്റഡി മരണത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെകൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് എത്താനാണ് സാധ്യത.

T Narayanan IPS

സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിക്ഷേധമാണ് നെടുംകണ്ടം കസ്റ്റഡി മരണത്തില്‍ ഉയര്‍ന്നു വരുന്നത്. ഇന്ന് സിപിഐയുടെ നേതൃത്വത്തിലും നെടുകണ്ടം പോലീസ്സ്‌റ്റേഷനില്‍ പ്രതിക്ഷേധം നടത്തും.നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ ഇടുക്കി മുന്‍ എസ്പിയെയും കട്ടപ്പന ഡിവൈഎസ്പിയെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനം ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Idukki
English summary
T Narayanan has been appointed Idukki district police chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X