ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി; സംഘം അണക്കെട്ട് സന്ദര്‍ശിച്ചു

Google Oneindia Malayalam News

ഇടിക്കി: കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി. തമിഴ്‌നാട് മന്ത്രിമാരും എംഎല്‍എമാരുമടങ്ങുന്ന സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമരുരുഗന്‍.

29

49 കിടപ്പുമുറികൾ, മിനി ആശുപത്രി; മുകേഷ് അംബാനിയുടെ ലണ്ടനിലെ പുതിയ വീട് ഉഗ്രനെന്ന് റിപ്പോർട്ട്49 കിടപ്പുമുറികൾ, മിനി ആശുപത്രി; മുകേഷ് അംബാനിയുടെ ലണ്ടനിലെ പുതിയ വീട് ഉഗ്രനെന്ന് റിപ്പോർട്ട്

ബേബി ഡാം ബലപ്പെടുത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാമെന്നും ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങള്‍ വെട്ടണമെന്നും അതിനുള്ള അനുമതി കേരള സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയാണ് ഡിഎംകെ സര്‍ക്കാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചതെന്ന് നേരത്തെ എഐഡിഎംകെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിയ മന്ത്രി ദുരൈമുരുഗന്‍ റൂള്‍ കര്‍വ് പ്രകാരം ആണ് സ്പില്‍ വേ തുറന്നതെന്നും വ്യക്തമാക്കി.

സിനിമ താരങ്ങള്‍ക്ക് പിന്നാലെ എംജിക്കും യുഎഇ ഗോള്‍ഡന്‍ വിസ; സന്തോഷം പങ്കുവച്ച് താരംസിനിമ താരങ്ങള്‍ക്ക് പിന്നാലെ എംജിക്കും യുഎഇ ഗോള്‍ഡന്‍ വിസ; സന്തോഷം പങ്കുവച്ച് താരം

തമിഴ്‌നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. കൂടാതെ ഇവര്‍ക്കൊപ്പം തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളില്‍ നിന്നുള്ള നിന്നുള്ള എം എല്‍ എ മാരും മന്ത്രിമാര്‍ക്കൊപ്പം അണക്കെട്ടിലെത്തിയിരുന്നു. നേരത്തെ ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരുന്നത്.

ജോജു ജോര്‍ജിനെതിരെ വീണ്ടും പരാതി.... രണ്ട് കാറുകളും നിയമം പാലിക്കുന്നില്ല, ഫാന്‍സി നമ്പര്‍ പ്ലേറ്റ്ജോജു ജോര്‍ജിനെതിരെ വീണ്ടും പരാതി.... രണ്ട് കാറുകളും നിയമം പാലിക്കുന്നില്ല, ഫാന്‍സി നമ്പര്‍ പ്ലേറ്റ്

138.90 അടിയാണ് അണക്കെട്ടിലെ ഇന്ന് രാവിലെ വരെയുള്ള ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായതെന്നാണ് കരുതുന്നത്. അഞ്ചു മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ച ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആറരക്ക് രണ്ടു ഷട്ടറുകളും എട്ടു മണിക്ക് മൂന്നെണ്ണവുമാണ് ഉയര്‍ത്തിയിരുന്നത്. എന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ പന്ത്രണ്ട് മണിക്ക് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരുന്നത്.

Recommended Video

cmsvideo
widespread destruction in Kozhikode due to landslide | Oneindia Malayalam

 ആകാംക്ഷകള്‍ക്ക് വിരാമം; മരക്കാര്‍ ഒടിടിയില്‍ തന്നെ, ഇനിയൊരു ചര്‍ച്ചയില്ലെന്ന് ഫിലിം ചേംബര്‍ ആകാംക്ഷകള്‍ക്ക് വിരാമം; മരക്കാര്‍ ഒടിടിയില്‍ തന്നെ, ഇനിയൊരു ചര്‍ച്ചയില്ലെന്ന് ഫിലിം ചേംബര്‍

Idukki
English summary
tamil nadu Minister says water level will rise to 152 feet after strengthening Baby Dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X