ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിനോദ സഞ്ചാരികളില്ല... മൂന്നാറിൽ 200ലധികം ടാക്സി കാറുകൾ ഓട്ടം നിർത്തി, ഡ്രൈവർമാർ കടക്കെണിയിൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയം മൂന്നാറിനെ തകർത്തു | Oneindia Malayalam

മൂന്നാര്‍: മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ക്കുറവ്. വിനോദ സഞ്ചാരികളില്ലാത്തതിനെ തുടര്‍ന്ന് മൂന്നാറിലെ ഇരുന്നൂറിലധികം ടാക്‌സിക്കാറുകള്‍ ഓട്ടം നിര്‍ത്തി. പലരും വാഹനങ്ങള്‍ വിറ്റ് മറ്റ് പണികളിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്.മഴക്കാലം തുടങ്ങിയ ജൂണ്‍ മുതലാണ് മൂന്നാറിലെ വിനോദസഞ്ചാരമേഖലയില്‍ സഞ്ചാരികള്‍ എത്താതായത്.

<strong>യുവജനയാത്രയ്ക്കിടെ ലീഗ്-സിപിഎം സംഘര്‍ഷം; 'കുപ്പിയേറും തലക്കടിയും'... വധശ്രമത്തിന് കേസെടുത്തു!!</strong>യുവജനയാത്രയ്ക്കിടെ ലീഗ്-സിപിഎം സംഘര്‍ഷം; 'കുപ്പിയേറും തലക്കടിയും'... വധശ്രമത്തിന് കേസെടുത്തു!!

ടൗണിലും പരിസരങ്ങളിലുമായി 260 കാറുകളാണ് ടാക്‌സി പെര്‍മിറ്റ് ഉപയോഗിച്ച് ഓടിയിരുന്നത്. ഇവരില്‍ പലരും വന്‍ തുക ലോണെടുത്താണ് വാഹനങ്ങള്‍ വാങ്ങി ടൂറിസം ലക്ഷ്യമിട്ട് നിരത്തിലറങ്ങിയിരുന്നത്. ആറുമാസമായി സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു.നിലവില്‍ 30-ല്‍ത്താഴെ ടാക്‌സികള്‍ മാത്രമാണ് ടൗണിലുള്ളത്.

Munnar

അന്‍പതിലധികം പേര്‍ വാഹനങ്ങള്‍ വിറ്റ് കുടിശ്ശിക തീര്‍ത്തു. ഇവര്‍ കണ്ണന്‍ദേവന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. പെര്‍മിറ്റില്ലാത്ത നൂറ്റമ്പതോളം വാഹനങ്ങള്‍ മൂന്നാറില്‍ ഓടിയിരുന്നു. ആളില്ലാതായതോടെ ഇവരും പ്രതിസന്ധിയിലാണ്. എട്ടു ലക്ഷം സഞ്ചാരികളെങ്കിലും മൂന്നാറില്‍ നീലക്കുറിഞ്ഞി സീസണില്‍ എത്തുമെന്ന കണക്കുകൂട്ടലുകളും പ്രളയത്തോടെ ഇല്ലാതയതും മൂന്നാറിലെ വിനോദസ സഞ്ചാര മേഖലക്ക് വെല്ലുവിളിയായി. വരും ദിവസങ്ങളില്‍ തണുത്ത ദിനങ്ങള്‍ ആസ്വദിക്കാന്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് തെക്കിന്റെ കാശ്മീര്‍.

Idukki
English summary
Taxi drivers trubled in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X