ഏഴാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വട്ടവടയില്‍ അധ്യാപകന്‍ അറസ്റ്റില്‍!!
മൂന്നാര്‍: വട്ടവടയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടവട സ്വദേശിയായ മുരുകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായത്. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പീഡത്തിനരയായ വിവരം അറിഞ്ഞത്.

അധ്യാപകനെ എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് പോക്സോ നിയമ പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം പോലീസ് മുരുകനെ കൂടുതലായി ചോദ്യം ചെയ്യും. സമാനമായ രീതിയില്‍ മറ്റാരെയങ്കിലും അധ്യാപകന്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കും.












Click it and Unblock the Notifications