ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാൽനൂറ്റാണ്ടോളം കുരുന്നുകൾക്ക് അക്ഷരം പകർന്നു; വീടും സ്ഥലവും സ്വത്തുക്കളും പ്രളയം കവർന്നു, കയറി കിടക്കാൻ വീടില്ല.... ഇരുളടഞ്ഞ ജീവിതവുമായി വെള്ളത്തൂവലിലെ അധ്യാപകൻ...

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: കാല്‍നൂറ്റാണ്ടോളം കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അദ്ധ്യാപകന് അന്തിയുറങ്ങാന്‍ ഒരു വീടില്ല. വെള്ളത്തൂവല്‍ വിമലാ സിറ്റി എസ്. വളവ് സ്വദേശി കെ.ജെ. കുര്യനെന്ന അധ്യാപകനും ഭാര്യ മേരിക്കുട്ടിയുമാണ് കയറി കിടക്കാന്‍ സ്വന്തമായൊരു വീടില്ലാതെ ബുദ്ധിനുട്ടനുഭവിക്കുന്നത്.

<br><strong>സൈക്കിളില്‍ 24 രാജ്യങ്ങളില്‍ യാത്ര!! ഒടുവിലെത്തിയത് മറയൂരില്‍</strong>
സൈക്കിളില്‍ 24 രാജ്യങ്ങളില്‍ യാത്ര!! ഒടുവിലെത്തിയത് മറയൂരില്‍

പ്രളയത്തിലും ഉരുള്‍പൊട്ടലിലും വെള്ളത്തൂവല്‍ എസ് വളവിലുണ്ടായിരുന്ന ഇവരുടെ വീടും 60 സെന്റ് ഭൂമിയും ഗൃഹോപകരണങ്ങളും വസ്ത്രവും വളര്‍ത്തുമൃഗങ്ങളും ഒലിച്ചുപോയതോടെയാണ് ഈ അധ്യാപകന്റെ ജിവതം ഇരുളടഞ്ഞ അധ്യായമായി മാറിയത്. പ്രളയത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ അകപ്പെട്ട ഇദ്ദേഹത്തിന്‍രെ നട്ടെല്ലിന് തകരാര്‍ സംഭവിച്ചിരുന്നു.

Teacher

മൂന്നര മാസത്തോളം വിവിധ ആശുപത്രികളില്‍ ഇദ്ദേഹം ചികിത്സ തേടുകയുമുണ്ടായി. മൂന്നു ലക്ഷത്തോളം രൂപ ചിലവായി. സര്‍ക്കാര്‍ സഹായമായി ലഭിച്ചത് 60000 രൂപ മാത്രമാണ്. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലത്ത് ഇനി വീട് നിര്‍മ്മിക്കാനാകില്ലെന്ന് ആ അധ്യാപകന്‍ പറയുന്നു.വിിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ അധ്യാപകനിപ്പോള്‍.

Idukki
English summary
Teacher troubling in Vellathuval after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X